കസേരയിൽ ബ​ലൂ​ണുകൾ കെട്ടി യുവാവിന്‍റെ കളർഫുൾ ആ​കാ​ശ​യാ​ത്ര; വീ​ഡി​യോ വൈ​റ​ൽ
ഹീ​ലി​യം നി​റ​ച്ച നൂ​റു ബ​ലൂ​ണുകളുടെ സ​ഹാ​യ​ത്തോ​ടെ യു​വാ​വ് "ഇരുന്നു'പറന്നത് 25 കി​ലോ​മീ​റ്റ​ർ. ഇം​ഗ്ല​ണ്ടി​ലെ ബ്രി​സ്റ്റോ​ൾ ആസ്ഥാനമായുള്ള "ദ് അഡ്വഞ്ചറിസ്റ്റ്സ്' എന്ന സ്ഥാ​പ​ന​ത്തി​ലെ ഉ​ദ്യോ​ഗ​സ്ഥ​നാ​യ ടോം ​മോ​ർ​ഗ​ൻ ആണ് 8,000 അ​ടി ഉ​യ​ര​ത്തി​ൽ ഹീ​ലി​യം ബ​ലൂ​ണു​ക​ളി​ൽ ഘ​ടി​പ്പി​ച്ച ക​സേ​ര​യി​ൽ ഇ​രു​ന്ന് ദക്ഷിണാഫ്രിക്കയിലെ ആ​കാ​ശം ചുറ്റിയത്.

ബോ​ട്ട്സ്വാ​ന​യി​ൽ വെ​ച്ചു ന​ട​ത്തി​യ നീണ്ട പ​രി​ശീ​ല​ന​ത്തി​നും തിരിച്ചടികൾക്കും ശേ​ഷം ജോ​ഹ​ന്നസ്ബർ​ഗി​ൽ നി​ന്നു​മാ​ണ് അ​ദ്ദേ​ഹം പ​റ​ന്നു​യ​ർ​ന്ന​ത്. ഈ ​ദൃ​ശ്യ​ങ്ങ​ൾ ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യയി​ൽ വൈ​റ​ലാ​യി മാ​റു​ക​യാ​ണ്. അടുത്ത വർഷവും ​ഇ​ത്ത​ര​ത്തി​ൽ ഹീ​ലി​യം ബ​ലൂ​ണി​ൽ പറക്കൽ മത്സരം നടത്താനു​ള്ള ഒരുക്കത്തിലാണ് ടോമിന്‍റെ കമ്പനി.