മോ​ഷ്ടി​ക്കാ​നാ​യി റ​സ്റ്ററ​ന്‍റി​ൽ ക​യ​റി, വെ​ന്‍റി​ലേ​റ്റ​റി​ൽ കു​ടു​ങ്ങിക്കിട​ന്ന​ത് ഏ​ഴു​മ​ണി​ക്കൂ​ർ
മോ​ഷ​ണ ശ്ര​മ​ത്തി​നി​ടെ കു​ടു​ങ്ങി​പ്പോ​യ ക​ള്ള​ൻ ച​ലി​ക്കാ​ൻ പോ​ലു​മാ​കാ​തെ കി​ട​ന്ന​ത് ഏ​ഴു​മ​ണി​ക്കൂ​റോ​ളം. ഇംഗ്ലണ്ടിലെ വെസ്റ്റ് മിഡ്‌ലാൻഡ്സ് പ്രവിശ്യയിലാണ് സംഭവം. ഒ​രു റസ്റ്ററന്‍റ് കൊള്ളയടിക്കാനായി​രു​ന്നു ക​ള്ള​ൻ തീ​രു​മാ​നി​ച്ച​ത്. റസ്റ്ററ​ന്‍റി​നു​ള്ളി​ൽ പ്ര​വേ​ശി​ക്കാ​നാ​യി ഇയാൾ തെ​ര​ഞ്ഞെ​ടു​ത്ത​താ​ക​ട്ടെ കെ​ട്ടി​ട​ത്തി​ന്‍റെ വ​ശ​ത്തു​ള്ള ഒ​രു വെ​ന്‍റി​ലേ​റ്റ​റും.

പ​ക്ഷെ വെ​ന്‍റി​ലേ​റ്റ​റി​നു​ള്ളി​ൽ കൂ​ടി അ​ക​ത്ത് നൂണ്ടുകയറിയ ഇയാൾ മു​ന്നോ​ട്ടും പിന്നോ​ട്ടും ച​ലി​ക്കാ​ൻ സാ​ധി​ക്കാ​തെ കു​ടു​ങ്ങിപ്പോകു​ക​യാ​യി​രു​ന്നു. മോ​ഷ്ടാ​വി​ന്‍റെ നിലവിളി കേ​ട്ട​തി​നെ തു​ട​ർ​ന്ന് സ്ഥ​ല​ത്ത് എ​ത്തി​യ ഒ​രാ​ൾ പോ​ലീ​സി​ൽ വി​വ​ര​മ​റി​യി​ച്ചു. അ​വ​രെ​ത്തി അ​ര​മ​ണി​ക്കൂ​റി​നു ശേ​ഷം മോ​ഷ്ടാ​വി​നെ പു​റ​ത്തെ​ത്തി​ക്കു​ക​യാ​യി​രു​ന്നു. പു​ല​ർ​ച്ചെ ര​ണ്ടു മ​ണി​യോ​ടെ​യാ​ണ് ഇ​ദ്ദേ​ഹം മോ​ഷ​ണ ശ്ര​മം ന​ട​ത്തി​യ​തെ​ന്നാ​ണ് പോ​ലീ​സു​ദ്യോ​ഗ​സ്ഥ​ർ പ​റ​യു​ന്ന​ത്. അ​ദ്ദേ​ഹം കു​ടു​ങ്ങിക്കിട​ക്കു​ന്ന​തി​ന്‍റെ ചി​ത്ര​ങ്ങ​ൾ വെ​സ്റ്റ് മി​ഡ്‌ലാ​ൻ​ഡ്സ് പോ​ലീ​സ് പു​റ​ത്തുവി​ട്ടി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.