ട്രെ​യി​നി​ൽ ക​യ​റി​പ്പ​റ്റു​വാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ മ​ര​ണ​ത്തെ മു​ഖാ​മു​ഖം ക​ണ്ട യാ​ത്രി​ക​ന് സ​ഹാ​യ​മാ​യി ആ​ർ​പി​എ​ഫ് ഉ​ദ്യോ​ഗ​സ്ഥ​ൻ
Thursday, July 19, 2018 12:08 PM IST
വേ​ഗ​ത​യി​ൽ സ​ഞ്ച​രി​ക്കു​ന്ന ട്രെ​യി​നി​ൽ ക​യ​റി​പ്പ​റ്റു​വാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ക​മ്പി​യി​ൽ തൂ​ങ്ങി പ്ലാ​റ്റ്ഫോ​മി​ൽ കൂ​ടി നി​ര​ങ്ങി​യ​യാ​ളെ സാ​ഹ​സി​ക​മാ​യി ര​ക്ഷ​പെ​ടു​ത്തി ആ​ർ​പി​എ​ഫ് ഉ​ദ്യോ​ഗ​സ്ഥൻ. മും​ബൈ​യി​ലെ പാ​ൻ​വെ​ൽ റെ​യി​ൽ​വെ സ്റ്റേ​ഷ​നി​ലാ​ണ് സം​ഭ​വം.

താ​മ​സി​ച്ച് റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ എ​ത്തി​യ ഇ​യാ​ൾ ക​യ​റി​പ്പ​റ്റു​ന്ന​തി​നു മു​മ്പേ ട്രെ​യി​ൻ മു​മ്പോ​ട്ട് പോ​യി​രു​ന്നു. പി​ന്നാ​ലെ പാ​ഞ്ഞ അ​ദ്ദേ​ഹം ബോ​ഗി​യു​ടെ വാ​തി​ലി​ൽ പി​ടി​ച്ചു തൂ​ങ്ങി​യെ​ങ്കി​ലും ക​യ​റി​പ്പ​റ്റു​വാ​നാ​യി​ല്ല. അ​ദ്ദേ​ഹ​ത്തെ വ​ലി​ച്ചു​കൊ​ണ്ട് ട്രെ​യി​ൻ മു​മ്പോ​ട്ടു പോ​കു​ക​യും ചെ​യ്തു.

സം​ഭ​വം ക​ണ്ട ആ​ർ​പി​എ​ഫ് ഉ​ദ്യോ​ഗ​സ്ഥ​രി​ലൊ​രാ​ൾ പി​ന്നാ​ലെ പാ​ഞ്ഞ് ഇ​യാ​ളെ ര​ക്ഷി​ക്കു​ക​യാ​യി​രു​ന്നു. സ​മീ​പ​മു​ണ്ടാ​യി​രു​ന്ന സി​സി​ടി​വി​യി​ലാ​ണ് ഈ ​അ​പ​ക​ട​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പ​തി​ഞ്ഞ​ത്. വി​നോ​ദ് ഷി​ൻ​ഡെ എ​ന്നാ​ണ് ഈ ​ആ​ർ​പി​എ​ഫ് ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ പേ​ര്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.