റോ​ഡി​ലി​രു​ന്ന് ഷൂ​ലേ​സ് കെ​ട്ടി​യ കു​ട്ടി​ക്ക് സം​ഭ​വി​ച്ച​ത്; ഞെ​ട്ടി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ
Thursday, November 16, 2017 7:55 AM IST
അ​ഴി​ഞ്ഞു പോ​യ ഷൂ ​ലേ​സ് റോ​ഡി​ൽ ഇ​രു​ന്ന് കെ​ട്ടു​ന്ന​തി​നി​ടെ പു​റ​കി​ൽ കൂ​ടി വ​ന്ന കാ​ർ കു​ട്ടി​യുടെ ശ​രീ​ര​ത്തി​നു മു​ക​ളി​ലൂ​ടെ ക​യ​റി പോ​കു​ന്ന​തി​ന്‍റെ പേ​ടി​പ്പെ​ടു​ത്തു​ന്ന ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത്. ചൈ​ന​യി​ലെ യൂ​ക്വിം​ഗി​ലാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. ഒ​രു കു​ട്ടി നി​ല​ത്തി​രൂ​ന്ന് ഷൂ ​ലേ​സ് കെ​ട്ടു​ന്ന​താ​ണ് വീ​ഡി​യോ​യി​ൽ ആ​ദ്യം. പെ​ട്ടെ​ന്ന് പു​റ​കി​ൽ കൂ​ടി വ​ന്ന കാ​ർ ​കുട്ടിയെ ഇ​ടി​ച്ചിട്ടതി​നു ശേ​ഷം കു​ട്ടി​യു​ടെ ശ​രീ​ര​ത്തി​ൽ കൂ​ടി ക​യ​റു​ക​യാ​യി​രു​ന്നു.

ഡ്രൈ​വ​ർ പെ​ട്ടെ​ന്ന് കാ​ർ പിന്നോട്ടെടുത്തു. അ​ന​ങ്ങാ​ൻ പോ​ലും ക​ഴി​യാ​തെ കു​ട്ടി കാ​റി​ന്‍റെ അ​ടി​യി​ൽ കി​ട​ക്കു​ന്ന​താ​ണ് ഓ​ടി​ക്കൂടി​യ ആ​ളു​ക​ൾ കാ​ണു​ന്ന​ത്. പി​ന്നീ​ട് എ​ല്ലാ​വ​രും ചേ​ർ​ന്ന് കാ​ർ ഉ​യ​ർ​ത്തി കു​ട്ടി​യെ പു​റ​ത്തെ​ടു​ത്തു. ഉ​ട​ൻ ത​ന്നെ അ​ടു​ത്തു​ള്ള ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യും ചെ​യ്തു. കു​ട്ടി​ക്ക് ഗു​രു​ത​ര പ​രി​ക്കു​ക​ളൊ​ന്നു​മി​ല്ല.

കു​ട്ടി റോ​ഡി​ലി​രി​ക്കു​ന്ന​ത് കാ​ർ ഡ്രൈ​വ​ർ ശ്ര​ദ്ധി​ക്കാ​തി​രു​ന്ന​താ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണം. സ​മീ​പ​ത്തെ സി​സി​ടി​വി​യി​ലാ​ണ് അ​പ​ക​ട​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പ​തി​ഞ്ഞ​ത്.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.