കുമരകത്ത് പരിശീലനത്തിനിടെ ചുണ്ടൻവള്ളം ശി​​ക്കാ​​രവ​​ള്ള​​വുമായി കൂട്ടിയിടിച്ചു; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ
Monday, August 6, 2018 1:24 PM IST
കുമരകം മു​​ത്തേ​​രി​​മ​​ട​​യാ​​റ്റി​​ൽ നെ​​ഹ്റു ട്രോ​​ഫി മ​​ത്സ​​ര​​വ​​ള്ളം​​ക​​ളി​​ക്കാ​​യു​​ള്ള പ​​രി​​ശീ​​ല​​ന തു​​ഴ​​ച്ചി​​ലി​​നി​​ട​​യി​​ൽ ശി​​ക്കാ​​ര വ​​ള്ള​​ത്തി​​ലി​​ടി​​ച്ച് ചു​​ണ്ട​​ൻ വ​​ള്ള​​ത്തി​​ന്‍റെ ചു​​ണ്ട് ഒ​​ടി​​ഞ്ഞു. ഞായറാഴ്ച വൈ​​കു​​ന്നേ​​രം 4.30നാ​​ണു സം​​ഭ​​വം. കു​​മ​​ര​​കം ന​​വ​​ധാ​​ര ബോ​​ട്ട് ക്ല​​ബിന്‍റെ തു​​ഴ​​യു​​ന്ന ക​​രു​​വാ​​റ്റ ശ്രീ​​വി​​നാ​​യ​​ക​​ൻ ചു​​ണ്ട​​ൻ​​വ​​ള്ള​​മാ​​ണു പ​​രി​​ശീ​​ല​​നം കാ​​ണാ​​നെ​​ത്തി​​യ​​വ​​രു​​മാ​​യി വ​​ന്ന ശി​​ക്കാ​​ര​​വ​​ള്ള​​വു​​മാ​​യി കൂ​​ട്ടി​​യി​​ടി​​ച്ച​​ത്.

അ​​പ​​ക​​ട​​ത്തി​​ൽ ആ​​ർ​​ക്കും പ​​രി​​ക്കു​​ക​​ളി​​ല്ല. അ​​തേ സ​​മ​​യം ചു​​ണ്ട​​ന്‍റെ പി​​ച്ച​​ള​​യി​​ൽ നി​​ർ​​മി​​ച്ച ചു​​ണ്ട് പ​​ല​​ക തു​​ള​​ച്ച് ബോ​​ട്ടി​​ന്‍റെ ഉ​​ള്ളി​​ലേ​​ക്ക് ക​​യ​​റി , ശി​​ക്കാ​​ര ബോ​​ട്ടി​​നു കേ​​ടു​​പാ​​ട് സം​​ഭ​​വി​​ക്കു​​ക​​യും ചു​​ണ്ട​​ൻ വ​​ള്ള​​ത്തി​​ന്‍റെ ചു​​ണ്ട് ഒ​​ടി​​യു​​ക​​യും ചെ​​യ്തു.

പ​​രി​​ശീ​​ല​​ന ട്രാ​​ക്കി​​ലൂ​​ടെ ഫി​​നി​​ഷിം​​ഗ് പോ​​യി​​ന്‍റി​​ലേ​​ക്ക് തു​​ഴ മു​​റു​​ക്കി അ​​തി​​വേ​​ഗ​​ത്തി​​ൽ ചു​​ണ്ട​​ൻ​​വ​​ള്ളം കു​​തി​​ച്ചെ​​ത്തി​​യ​​പ്പോ​​ൾ മു​​ത്തേ​​രി​​മ​​ട​​യാ​​റി​​ന്‍റെ പ​​ടി​​ഞ്ഞാ​​റെ ക​​ര​​യി​​ൽ​​നി​​ന്നും കി​​ഴ​​ക്കേ ക​​ര​​യി​​ലേ​​ക്ക് ശി​​ക്കാ​​ര​​വ​​ള്ളം തോ​​ടു മു​​റി​​ച്ച് ക​​ട​​ന്ന​​താ​​ണ് അ​​പ​​ക​​ട​​ത്തി​​നു കാ​​ര​​ണ​​മാ​​യ​​തെ​​ന്ന് പോ​​ലീ​​സ് പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.