വി​ഴു​ങ്ങി​യ പ​തി​നൊ​ന്ന് സ​വാ​ള​ക​ളും ഒ​രു ത​വ​ള​യേ​യും പാ​മ്പ് ഛർ​ദ്ദി​ച്ചു; വീ​ഡി​യോ കാ​ണാം
Wednesday, July 4, 2018 9:13 AM IST
വീ​ടി​നു​ള്ളി​ൽ നി​ന്നും പി​ടി​കൂ​ടി​യ മൂ​ർ​ഖ​ൻ പാ​മ്പ് വി​ഴു​ങ്ങി​യ സ​വാ​ള​ക​ൾ ഛർ​ദ്ദി​ക്കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത്. ഒ​ഡീ​ഷ​യി​ലെ അ​ൻ​ഗു​ൽ ജി​ല്ല​യി​ലു​ള്ള ചെ​ണ്ടി​പ്പ​ഡ ഗ്രാ​മ​ത്തി​ലാ​ണ് സം​ഭ​വം. ഗ്ര​ഹ​നാ​ഥ​ൻ അ​റി​യി​ച്ച​ത​നു​സ​രി​ച്ച് എ​ത്തി​യ പാ​മ്പ് പി​ടു​ത്ത​ക്കാ​രാ​ണ് പാ​മ്പി​നെ പി​ടി​കൂ​ടി​യ​ത്.

പ​തി​നൊ​ന്ന് സ​വാ​ള​ക​ളും ഒ​രു ത​വ​ള​യേ​യു​മാ​ണ് ഈ ​പാ​മ്പ് വി​ഴു​ങ്ങി​യ​ത്. പാ​മ്പ് അ​വ​സാ​ന​ത്തെ ര​ണ്ട് സ​വാ​ള​ക​ൾ ഛർ​ദ്ദി​ക്കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ മാ​ത്ര​മേ പ​ക​ർ​ത്തു​വാ​ൻ സാ​ധി​ച്ചു​ള്ളു. ഇ​തി​നു മു​മ്പ് വ​യ​നാ​ട്ടി​ൽ നി​ന്നും പി​ടി​കൂ​ടി​യ പാ​മ്പ് വി​ഴു​ങ്ങി​യ ഒ​മ്പ​ത് മു​ട്ട​ക​ൾ ഛർ​ദ്ദി​ക്കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ വൈ​റ​ലാ​യി മാ​റി​യി​രു​ന്നു. അ​തി​നു പി​ന്നാ​ലെ​യാ​ണ് ഒ​ഡീ​ഷ​യി​ലു​ണ്ടാ​യ ഈ ​സം​ഭ​വം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.