ലണ്ടനിലെ ബസുകൾ ഒാടും, കാപ്പി കുടിച്ച്
Saturday, November 18, 2017 11:11 PM IST
ല​ണ്ട​ൻ നി​വാ​സി​ക​ൾ​ക്ക് കാ​പ്പി എ​ന്നാ​ൽ ജീ​വി​തത്തിന്‍റെ ഭാ​ഗ​മാ​ണ്. അ​വ​രു​ടെ ഈ ​കാ​പ്പി​യു​പ​യോ​ഗം പൊ​തു​ഗ​താ​ഗ​ത​ത്തി​നു​പ​യോ​ഗി​ക്കു​ന്ന ബ​സു​ക​ളി​ൽ പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​നൊ​രു​ങ്ങി അ​ധി​കൃ​ത​ർ. പ്ര​ധാ​ന​മാ​യും ഡ​ബി​ൾ ഡ​ക്ക​ർ ബ​സു​ക​ളി​ലാ​ണ് പ​രി​സ്ഥി​തി സൗ​ഹൃ​ദ ഇ​ന്ധ​ന​മാ​യി കാ​പ്പി ഉ​പ​യോ​ഗി​ക്കു​ന്ന​ത്. കാ​പ്പി​ക്കു​രു വേ​സ്റ്റി​ൽ​നി​ന്ന് ഉ​ത്പാ​ദി​പ്പി​ക്കു​ന്ന 6000 ലി​റ്റ​ർ എ​ണ്ണ ബ​സു​ക​ളു​ടെ ഇ​ന്ധ​ന​ടാ​ങ്കു​ക​ളി​ൽ ഡീ​സ​ലി​നു പ​ക​ര​മാ​യി നാ​ളെ ഉ​പ​യോ​ഗി​ക്കും. ഈ ​വ​ർ​ഷം മു​ഴു​വ​ൻ ഉ​പയോ​ഗി​ക്കാ​നു​ള്ള എ​ണ്ണ സൂ​ക്ഷി​ച്ചി​ട്ടു​ണ്ടെ​ന്ന് സി​റ്റി ട്രാ​ൻ​സ്പോ​ർ​ട്ട് അ​ഥോ​റി​റ്റി അ​റി​യി​ച്ചു.

നാ​ലു വ​ർ​ഷ​മാ​യി കാ​പ്പി​ക്കു​രുവി​ൽ​നി​ന്ന് ഇ​ന്ധ​നം ഉ​ത്പാ​ദി​പ്പി​ക്കു​ന്ന ബ​യോ ബീ​ൻ എ​ന്ന സ്റ്റാ​ർ​ട്ട​പ്പ് ക​മ്പ​നി​യു​ടെ ആ​ശ​യ​പ്ര​കാ​ര​മാ​ണ് അ​ധി​കൃ​ത​രു​ടെ നീ​ക്കം. ഊ​ർ​ജ ക​മ്പ​നി​യാ​യ റോ​യ​ൽ ഡ​ച്ച് ഷെ​ല്ലി​ന്‍റെ പി​ന്തു​ണ​യു​മു​ണ്ട്.

ല​ണ്ട​ൻ​കാ​ർ ശ​രാ​ശ​രി 2.3 ക​പ്പ് കാ​പ്പി ഒ​രു ദി​വ​സം ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ട്. ഒ​രു വ​ർ​ഷം ര​ണ്ടു ല​ക്ഷം ട​ൺ ധാ​തു​സ​ന്പു​ഷ്ട​മാ​യ കാ​പ്പി മാ​ലി​ന്യം ല​ണ്ട​ൻ പു​റ​ന്ത​ള്ളു​ന്നു​വെ​ന്ന് ബ​യോ ബീ​ൻ പ​റ​യു​ന്നു. മീ​ഥെ​യ്നും കാ​ർ​ബ​ൺ ഡൈ ​ഓ​ക്സൈ​ഡു​മാ​ണ് കാ​പ്പി​യു​ടെ തൊ​ണ്ടു​ൾ​പ്പെ​ടെ​യു​ള്ള മാ​ലി​ന്യ​ത്തി​ൽ​നി​ന്ന് സം​സ്ക​രി​ച്ചെ​ടു​ക്കു​ന്ന​ത്. ഇ​ത്ത​ര​ത്തി​ൽ സം​സ്ക​രി​ച്ചെ​ടു​ക്കു​ന്ന ഇ​ന്ധ​നം യു​കെ​യി​ലെ ഏ​റ്റ​വും വ​ലി​യ ജൈ​വ ഇ​ന്ധ​ന ഉ​ത്പാ​ദ​ക​രാ​യ അ​ർ​ജെ​ന്‍റ് എ​ന​ർ​ജി​ക്ക് കൈ​മാ​റു​ക​യാ​ണ് ബ​യോ ബീ​ൻ ചെ​യ്യു​ന്ന​ത്. 80 ശ​ത​മാ​നം ഡീ​സ​ലി​ൽ 20 ശ​ത​മാ​നം ജൈ​വ ഇ​ന്ധ​നം​കൂ​ടി ചേ​ർ​ത്ത് ഉ​പ​യോഗപ്രദമാക്കും. ഇ​തു​വ​ഴി സാ​ധാ​ര​ണ ഇ​ന്ധ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്പോ​ൾ പു​റം​ത​ള്ള​പ്പെ​ടു​ന്ന കാ​ർ​ബ​ണി​ന്‍റെ അ​ള​വി​നേ​ക്കാ​ളും 10-15 ശ​ത​മാ​നം കു​റ​വു​ണ്ടാ​കും. വാഹനങ്ങളുടെ എ​ൻ​ജി​നി​ൽ പ​രി​ഷ്ക​ര​ണം ന​ട​ത്തേ​ണ്ട ആ​വ​ശ്യ​ം വ​രു​ന്നി​ല്ലെ​ന്നാ​ണ് ബ​യോ ബീ​ൻ അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.