നെടുനീളൻ സാരിയുമായി വധു റോഡിൽ; സാരിത്തുമ്പ് പിടിക്കാൻ 250 വിദ്യാർഥിനികൾ
Sunday, September 24, 2017 1:48 AM IST
വി​വാ​ഹാ​ഘോ​ഷ​ത്തി​നി​ടെ വ​ധു​വി​ന്‍റെ സാ​രി​യു​ടെ തു​ന്പ് ഉ​യ​ർ​ത്തി​പ്പി​ടി​ച്ചു ന​ട​ക്കാ​ൻ 250 വി​ദ്യാ​ർ​ഥി​നിക​ൾ റോ​ഡി​ൽ അ​ണി​നി​ര​ന്ന സം​ഭ​വം പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്നു. ശ്രീ​ല​ങ്ക​യി​ലാ​ണ് ഏ​വ​രെ​യും ആ​ശ്ച​ര്യ​പ്പെ​ടു​ത്തി​യ സം​ഭ​വം ന​ട​ന്ന​ത്. കാ​ൻ​ഡി ജി​ല്ല​യി​ലു​ള്ള ഒ​രു സ​ർ​ക്കാ​ർ സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളാ​ണ് സാ​രി​യു​മാ​യി 3.2 കി​ലോമീ​റ്റ​ർ ദൂ​ര​ത്തി​ൽ റോ​ഡി​ൽ നി​ര​ന്നു​നി​ന്ന​ത്. മാ​ത്ര​മ​ല്ല വ​ധു​വും വ​ര​നും റോ​ഡി​നു ന​ടു​വി​ലൂ​ടെ ന​ട​ന്നു നീ​ങ്ങി​യ​പ്പോ​ൾ ഇ​വ​ർ​ക്കു പു​ഷ്പവൃ​ഷ്ടി ന​ട​ത്താ​ൻ 100 വി​ദ്യാ​ർ​ഥി​ക​ൾ വേ​റെ​യു​മു​ണ്ടാ​യി​രു​ന്നു. വി​വാ​ഹ ച​ട​ങ്ങി​ൽ ശ്രീ​ല​ങ്ക​യി​ലെ സെ​ൻ​ട്ര​ൽ പ്രോ​വി​ൻ​സി​ലെ മു​ഖ്യ​മ​ന്ത്രി​യാ​യ ശ​ര​ത്ത് എ​ക​നാ​യ​കയും മു​ഖ്യ​അ​തി​ഥി​യാ​യി പ​ങ്കെ​ടു​ത്തി​രു​ന്നു.



ഇ​ത്ര​യും നീ​ളം കൂ​ടി​യ സാ​രി ധ​രി​ച്ച് വ​ധു വി​വാ​ഹ​ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തു​ന്ന​ത് ശ്രീ​ല​ങ്ക​യി​ൽ ഇ​ത് ആ​ദ്യ​ത്തെ സം​ഭ​വ​മാ​ണ്. നാ​ഷ​ണ​ൽ ചൈ​ൽ​ഡ് പ്രൊ​ട്ട​ക്ഷ​ൻ അ​ഥോ​റി​റ്റി (എ​ൻസിപി​എ) സം​ഭ​വ​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ച്ചു വ​രി​ക​യാ​ണ്. ഇ​തി​നെതിരേ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് എ​ൻ​സി​പി​എ ചെ​യ​ർ​മാ​ൻ മ​രി​നി ദേ ​ലി​വെ​റ അ​റി​യി​ച്ചു. പ​ഠ​ന സ​മ​യ​ത്ത് വി​ദ്യാ​ർ​ഥി​ക​ളെ യൂണിഫോമിൽ ഇ​ത്ത​ര​മൊ​രു ച​ട​ങ്ങി​ൽ പ​ങ്കെ​ടു​പ്പി​ക്കു​ന്ന​ത് നി​യ​മവിരുദ്ധണെ​ന്നും 10 വ​ർ​ഷം വ​രെ ജ​യി​ൽ ശി​ക്ഷ​കി​ട്ടാ​വു​ന്ന കു​റ്റ​കൃ​ത്യ​മാ​ണി​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. കു​ട്ടി​ക​ളു​ടെ അ​വ​ക​ശ​ത്തി​നെ​തി​രെ​യു​ള്ള ക​ട​ന്നു ക​യ​റ്റ​മാ​ണ് ഈ ​വി​വാ​ഹ ച​ട​ങ്ങി​ൽ ന​ട​ന്നി​രി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.