ഫ്രിഡ്ജിനു മുകളിൽ കയറി രണ്ടുവയസുകാരിയുടെ "സാഹസികത'; വീഡിയോ വൈറൽ
Sunday, November 12, 2017 1:48 AM IST
വീ​ട്ടി​ലു​ള്ള കു​ട്ടി​ക​ളു​ടെ മേ​ൽ എ​പ്പോ​ഴും ഒ​രു ക​ണ്ണ് വേണം. ഇ​ല്ലെ​ങ്കി​ൽ അ​പ​ക​ടം പി​ടി​ച്ച എ​ന്തൊ​ക്കെ കാ​ര്യ​ങ്ങ​ളാ​ണ് അ​വ​ർ ചെ​യ്തുകൂ​ട്ടുകയെന്ന് പ​റ​യാ​ൻ പ​റ്റി​ല്ല. അ​തി​നു​ദാ​ഹ​ര​ണ​മെ​ന്ന നി​ല​യി​ലൊ​രു വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ക​യാ​ണ്.

ര​ണ്ടു വ​യ​സു​ള്ള ഒ​രു കു​ഞ്ഞ് ഒ​രു പേ​ന എ​ടു​ക്കുന്നതിനാ​യി എ​ട്ടടി ഉ​യ​ര​മു​ള്ള ഫ്രി​ഡ്ജി​ന്‍റെ മു​ക​ളി​ൽ ക​യ​റു​ന്ന​താ​ണ് വീ​ഡി​യോ​യി​ൽ. അ​തി​സാ​ഹ​സി​ക​മായാ​ണ് ഈ ​കു​ട്ടി ഫ്രി​ഡ്ജി​ൽ പി​ടി​ച്ചുക​യ​റു​ന്ന​ത്. പേ​ന ഉ​പ​യോ​ഗി​ച്ച് വീ​ടി​ന്‍റെ ഭി​ത്തി മു​ഴു​വ​ൻ കു​ട്ടി വ​ര​ച്ചു വൃ​ത്തി​കേ​ടാ​ക്കു​ന്ന​തു കൊ​ണ്ടാ​ണ് കു​ട്ടി​യു​ടെ പി​താ​വ് പേ​ന ഫ്രി​ഡ്ജി​ന്‍റെ മു​ക​ളി​ൽ വെ​ച്ച​ത്.​ഈ പേ​ന കൈ​ക്ക​ലാ​ക്കു​ക​യാ​യി​രു​ന്നു കു​ട്ടി​യു​ടെ ല​ക്ഷ്യം.

പേ​ന​യു​മാ​യി കു​ട്ടി നി​ല​ത്തി​റ​ങ്ങു​ന്ന​ത് ക​ണ്ട അ​മ്മ ഈ ​ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്താ​നാ​യി ഒ​രു പ്രാ​വ​ശ്യം കൂ​ടി ഫ്രി​ഡ്ജി​ന്‍റെ മു​ക​ളി​ൽ ക​യ​റാ​നാ​യി കു​ട്ടി​യോ​ട് ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.