ഇന്ത്യ ചുറ്റാൻ ദിവ്യയ്ക്ക് കൂട്ട് നായ്ക്കൾ; ചിത്രങ്ങൾ വൈറൽ
Sunday, March 18, 2018 11:30 AM IST
യാ​ത്ര​ പോ​കു​ന്പോ​ൾ വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളെ കൂ​ടെ​ക്കൂ​ട്ടാ​ൻ ക​ഴി​യാ​തെ വി​ഷ​മി​ക്കു​ന്ന നി​ര​വ​ധി മൃ​ഗ​സ്നേ​ഹി​ക​ൾ ചു​റ്റു​മു​ണ്ട്. എ​ന്നാ​ൽ, താ​ൻ എ​വി​ടെപ്പോ​യാ​ലും ത​ന്‍റെ വ​ള​ർ​ത്തു​നാ​യ്ക്ക​ളെ​യും കൂ​ടെ​ക്കൂ​ട്ടു​ന്ന ഒ​രു സ​ഞ്ചാ​ര​പ്രി​യ​യു​ണ്ട് ഡ​ൽ​ഹി​യി​ൽ. പേ​ര് ദി​വ്യ ദു​ഗാ​ർ. ദി​വ്യ എ​വി​ടേക്കു യാ​ത്ര​ചെ​യ്താ​ലും വ​ള​ർ​ത്തു​നാ​യ്ക്ക​ളും ഒ​പ്പം കാ​ണും.



ഫ്രീ​ലാ​ൻ​സ് ജേ​ണ​ലി​സ്റ്റാ​യ ദി​വ്യ​ക്ക് തെ​രു​വി​ൽ​നി​ന്നു ല​ഭി​ച്ച​താ​ണ് ഈ ​നാ​യ​ക​ളെ. ടൈ​ഗ്ര​സ്, പോ​ണ്ടി, മാ​ർ​ക്കോ​പോ​ളോ എ​ന്നി​ങ്ങ​നെ മൂ​ന്നു നാ​യ്ക്ക​ളാ​യി​രു​ന്നു ദി​വ്യ​യു​ടെ യാ​ത്ര​ക​ളി​ൽ ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന​ത്. ഇ​തി​ൽ പോ​ണ്ടി ക​ഴി​ഞ്ഞ വ​ർ​ഷം ച​ത്തു. നാ​യ്ക്ക​ളെ കൂ​ട്ടി ഇ​ന്ത്യ മു​ഴു​വ​ൻ ക​റ​ങ്ങു​ന്ന​തി​നൊ​പ്പം തെ​രു​വു​നാ​യ്ക്ക​ളെ സം​ര​ക്ഷി​ക്കേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത​യെ​ക്കു​റി​ച്ച് ദി​വ്യ​യും ഭ​ർ​ത്താ​വും ബോ​ധ​വ​ത്ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ന​ട​ത്തു​ന്നു​ണ്ട്.




നാ​യ്ക്ക​ളെ കൂ​ട്ടി യാ​ത്ര ചെ​യ്യു​ന്ന​ത് ബു​ദ്ധി​മു​ട്ട​ല്ലേ എ​ന്നു ചോ​ദി​ച്ചാ​ൽ ലോ​ക​ത്തി​ൽ ഒ​ട്ടും മൃ​ഗ​സൗ​ഹൃ​ദ​മ​ല്ലാ​ത്ത രാ​ജ്യം ഇ​ന്ത്യ​യാ​ണെ​ന്നേ ദി​വ്യ പ​റ​യൂ. നാ​യ്ക്ക​ളെ കാ​ണു​ന്പോ​ൾ ജ​ന​ങ്ങ​ൾ​ക്കു പു​ച്ഛ​മാ​ണ്. വാ​ഹ​ന​ങ്ങ​ൾ വാ​ട​ക​യ്ക്കെ​ടു​ക്കാ​ൻ​പോ​ലും ക​ഴി​ഞ്ഞി​ല്ല. ഇ​വി​ടെ​യാ​ണ് ഇ​ന്ത്യ​ൻ റെ​യി​ൽ​വേ സ​ഹാ​യി​ച്ച​ത്. നാ​യ്ക്ക​ളെ യാ​ത്ര​യി​ൽ ഒ​പ്പം കൂ​ട്ടാ​ൻ റെ​യി​ൽ​വേ അ​ധി​കൃ​ത​ർ അ​നു​വ​ദി​ച്ചു. മാ​ർ​ക്കോ​പോ​ളോ​യ്ക്കും ടൈ​ഗ്ര​സി​നും ട്രെ​യി​ൻ യാ​ത്ര​യോ​ട് വ​ള​രെ താ​ത്പ​ര്യ​മാ​ണെ​ന്നു ദി​വ്യ പ​റ​യു​ന്നു. ജ​ന​ല​രി​കി​ൽ ഇ​രു​ന്ന് കാ​ഴ്ച​ക​ൾ കാ​ണു​ക​യാ​ണ് ഇ​രു​വ​രെ​യും യാ​ത്ര​യി​ലെ പ്ര​ധാ​ന വി​നോ​ദം.














Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.