കഷ്ടപ്പെട്ട് ജീവൻ രക്ഷിച്ച് ഡോക്ടർ; വസ്ത്രം കീറിയതിന് നഷ്ടപരിഹാരം വേണമെന്ന് രോഗി
Sunday, September 24, 2017 3:33 AM IST
മണിക്കൂറുകൾ നീണ്ട സങ്കീർണമായ ശസ്ത്രക്രിയയിലൂടെ ഒരു ജീവൻ രക്ഷിച്ച് ഡോക്ടർ ഓപ്പറേഷൻ തീയറ്ററിനു പുറത്തെത്തിയപ്പോൾ രോഗിയുടെ പിതാവ് ആവശ്യപ്പെട്ടത് നഷ്ടപരിഹാരം. ശസ്ത്രക്രിയയ്ക്കായി മകന്‍റെ വിലകൂടിയ വസ്ത്രം കീറിയതാണ് പി​താ​വി​നെ ചൊ​ടി​പ്പി​ച്ച​ത്.

ചൈ​ന​യി​ലെ ഹു​ബേ​യ് പ്ര​വ​ശ്യ​യി​ലു​ള്ള സോം​ൻ​ഗ്നാ​ൻ ആ​ശു​പ​ത്രി​യി​ലാ​ണ് വിചിത്രമായ സം​ഭ​വം അരങ്ങേറിയത്. ര​ക്ത​ധ​മ​നി​യി​ൽ ത​ട​സ​മു​ണ്ടാ​യ​തി​നെ തു​ട​ർ​ന്നാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. ദീ​ർ​ഘ നേ​ര​ത്തെ പ​രി​ശ്ര​മ​ത്തി​നു ശേ​ഷം അ​ദ്ദേ​ഹ​ത്തെ ജീ​വി​ത​ത്തി​ലേ​ക്ക് മ​ട​ക്കി കൊ​ണ്ടു​വ​രു​ന്ന​തി​ന് ഡോ​ക്ട​ർ​മാ​രോ​ട് ന​ന്ദി പ​റ​യു​ന്ന​തി​നു പ​ക​രം രോ​ഗി​യു​ടെ പി​താ​വ് മ​ക​ന്‍റെ വ​സ്ത്രം കീ​റി​യ​തി​നു ഒ​രു ഡോ​ക്ട​റോ​ട് 1,500 യു​വാ​ൻ ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു.

മാ​ത്ര​മ​ല്ല വാ​ർ​ഡി​ലേ​ക്ക് മാ​റ്റി​യ മ​ക​ന്‍റെ വ​സ്ത്രം കീ​റി​യ​ത് കൂ​ടാ​തെ പ​ണം, തി​രി​ച്ച​റി​യ​ൽ രേ​ഖ മു​ത​ലാ​യ​വ​യും ന​ഷ്ട​പ്പെ​ട്ട​താ​യി പി​താ​വ് ആ​രോ​പി​ക്കു​ന്നു. ചൈ​നീ​സ് സാ​മൂ​ഹ്യ​മാ​ധ്യ​മ​മാ​യ വെ​യ്ബോ​യാ​ണ് ഇ​തെ​പ്പ​റ്റി റി​പ്പോ​ട്ട് ചെ​യ്ത​ത്. രോ​ഗി​യു​ടെ പി​താ​വി​ന് ഡോ​ക്ട​ർ 1,000 യു​വാ​ൻ ന​ഷ്ട​പ​രി​ഹാ​ര​മാ​യി ന​ൽ​കി​യെ​ന്നാ​ണ് ല​ഭി​ക്കു​ന്ന റി​പ്പോ​ർട്ടു​ക​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.