കടുത്ത വയറുവേദന യുമായെത്തിയ 48കാരന്‍റെ വ​യ​റ്റി​ൽ നി​ന്നും കിട്ടിയ​ത് ര​ണ്ടുകി​ലോ ആ​ണി
വ​യ​റു വേ​ദ​ന​യ്ക്ക് ചി​കി​ത്സ തേ​ടി ആ​ശു​പ​ത്രി​യി​ലെ​ത്തി​യ മ​ധ്യ​വ​യ​സ്ക​ന്‍റെ വ​യ​റ്റി​ൽ നി​ന്നും പു​റ​ത്തെ​ടു​ത്ത​ത് 639 ആ​ണി​ക​ൾ. പശ്ചിമബം​ഗാ​ളി​ലെ നോ​ർ​ത്ത് 24 പ​ർ​ഗാ​നാ​സ് ജി​ല്ല​യി​ലെ ഗൊ​ബാ​ർ​ദം​ഗാ സ്വ​ദേ​ശി​യാ​യ 48കാ​ര​ന്‍റെ വ​യ​റ്റി​ൽ നി​ന്നു​മാ​ണ് കോ​ൽ​ക്ക​ത്ത മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ന​ട​ത്തി​യ ശ​സ്ത്ര​ക്രിയ​യി​ലൂ​ടെ ഒ​രു കി​ലോ​യോ​ളം തൂ​ക്ക​ത്തി​ൽ ആ​ണി ക​ണ്ടെ​ത്തി​യ​ത്.

സ്കീ​സോ​ഫീ​നി​യ രോ​ഗി​യായ ഇ​ദ്ദേ​ഹ​ത്തി​ന് പ​തി​വാ​യി ആ​ണി വ​ഴു​ങ്ങു​ന്ന സ്വ​ഭാ​വ​മു​ണ്ടാ​യി​രു​ന്നു. സ​ർ​ജ​റി വി​ഭാ​ഗം അ​സോ​സി​യേ​റ്റ് പ്ര​ഫ​സ​റാ​യ ഡോ. ​സി​ദ്ധാ​ർ​ഥ ബി​ശ്വാ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ശ​സ്ത്ര​ക്രിയ​യി​ൽ വ​യ​ർ തു​റ​ന്ന് കാ​ന്ത​ത്തി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ആ​ണി​ക​ൾ പു​റ​ത്തെ​ടു​ത്ത​ത്. ആ​ണി​ക​ൾ​ക്ക് രണ്ടു മു​ത​ൽ രണ്ടര ഇ​ഞ്ച് വരെ നീ​ള​മു​ണ്ടാ​യി​രു​ന്നു. ഭാ​ഗ്യ​വ​ശാ​ൽ കു​ട​ലി​ൽ പ​രി​ക്കു​ക​ളൊ​ന്നു​മി​ല്ലെ​ന്ന് ഡോ​ക്ട​ർ​മാ​ർ അ​റി​യി​ച്ചു. കു​റ​ച്ചു ദി​വ​സ​ത്തെ നി​രീ​ക്ഷ​ണ​ത്തി​നു ശേ​ഷം മാ​ത്ര​മേ അ​ദ്ദേ​ഹ​ത്തെ വീ​ട്ടി​ലേ​ക്ക് അ​യ​ക്കു.