ബോട്ട് മറിഞ്ഞ് കടലിൽ മുങ്ങിയയാൾക്ക് രക്ഷകനായി പതിമൂന്നുകാരൻ
കടൽക്ഷോഭത്തിൽ മു​ങ്ങി​യ ബോ​ട്ടി​ൽ മരണത്തെ മുഖാമുഖം കണ്ടയാളെ പ​തി​മൂ​ന്നു​കാരൻ സാ​ഹ​സി​ക​മാ​യി ര​ക്ഷ​പെ​ടു​ത്തുന്ന വീഡിയോ വൈറൽ. ഫ്ളോ​റി​ഡ​യി​ലെ ജു​പ്പിറ്റ​ർ കടലിലാ​ണ് ന​ടു​ക്കുന്ന സം​ഭ​വം അ​ര​ങ്ങേ​റി​യ​ത്.

അ​ല​യ​ടി​ച്ചു​യ​രു​ന്ന തി​ര​മാ​ല​യി​ൽ​പ്പെ​ട്ട് മൂ​ക്കുംകു​ത്തി ബോ​ട്ട് മ​റി​യു​ക​യാ​യി​രു​ന്നു. വെ​ള്ള​ത്തി​ലേ​ക്ക് വീ​ണ ഇ​ദ്ദേ​ഹം കു​റേസ​മ​യം നീ​ന്തിനിന്നു. ഈ സമയം സർഫിംഗ് നടത്തുകയായിരുന്ന സാം ​റ​സ്കി​ൻ എ​ന്ന ബാ​ല​ൻ അ​ദ്ദേ​ഹ​ത്തി​ന്‍റെ ര​ക്ഷ​ക​നാ​യി എ​ത്തുകയായിരുന്നു. തു​ട​ർ​ന്ന് സാമിന്‍റെ സർഫിംഗ് ബോർഡിൽ കിടന്നാണ് അദ്ദേഹം ക​ര​യി​ലെ​ത്തിയത്. അദ്ദേഹം കരയിലെത്തുന്നതുവരെ സാം ഒപ്പം നീന്തി.

ഡ്രോ​ണ്‍ ഉ​പ​യോ​ഗി​ച്ച് പ​ക​ർ​ത്തി​യ ദൃ​ശ്യ​ങ്ങ​ളി​ലാ​ണ് അ​പ​ക​ട​വും ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​വും വ്യ​ക്ത​മാ​യി പ​തി​ഞ്ഞത്. സോ​ഷ്യ​ൽ മീ​ഡി​യാ​യി​ൽ പ​ങ്കു​വച്ച വീഡിയോ ലക്ഷക്കണക്കിനു പേർ കണ്ടുകഴിഞ്ഞു. എന്നാൽ, സാമിന് ഇതൊന്നും പുത്തരിയല്ലെന്നാണ് പിതാവ് റയാൻ പറയുന്നത്. ഈ സാഹസികത അവന്‍റെ സ്വഭാവത്തിൽ അലിഞ്ഞുചേർന്നതാണെന്ന് റയാൻ പറയുന്നു.