വി​രാ​ടി​ന്‍റെ വെ​ല്ലു​വി​ളി ഏ​റ്റെ​ടു​ത്ത് പ്ര​ധാ​ന​മ​ന്ത്രി; ദു​ൽ​ഖ​റി​നും കി​ട്ടി ച​ല​ഞ്ച്
Thursday, May 24, 2018 3:19 PM IST
ആ​രോ​ഗ്യ​പൂ​ർ​ണ​മാ​യ ത​ല​മു​റ​യെ വാ​ർ​ത്തെ​ടു​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ കേ​ന്ദ്ര ഐ​ടി മ​ന്ത്രി രാ​ജ്യ​വ​ർ​ദ്ധ​ൻ സി​ങ് റാ​ത്തോ​ഡ് തു​ട​ക്ക​മി​ട്ട ഫി​റ്റ്ന​സ് ച​ല​ഞ്ചി​ൽ ക്രി​ക്ക​റ്റ് താ​രം വി​രാ​ടി​ന്‍റെ വെ​ല്ലു​വി​ളി ഏ​റ്റെ​ടു​ത്ത് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ക്യാ​മ്പെ​യ്ന്‍റെ ഭാ​ഗ​മാ​യി കേ​ന്ദ്ര​മ​ന്ത്രി​യു​ടെ വെ​ല്ലു​വി​ളി ആ​ദ്യം തേ​ടി​യെ​ത്തി​യ​ത് ക്രി​ക്ക​റ്റ് നാ​യ​ക​ൻ വി​രാ​ട് കൊ​ഹ്ലി, ബോ​ളി​വു​ഡ് താ​രം ഹൃ​ത്വി​ക് റോ​ഷ​ൻ, ബാ​ഡ്മി​ന്‍റ​ണ്‍ താ​രം സൈ​ന നെ​ഹ്വാ​ൾ എ​ന്നി​വ​ർ​ക്കാ​യി​രു​ന്നു.




വെ​ല്ലു​വി​ളി ഏ​റ്റെ​ടു​ത്ത വി​രാ​ട് താ​ൻ 20 സെ​പൈ​ഡ​ർ പ്ലാ​ങ്ക് ചെ​യു​ന്ന വീ​ഡി​യോ ആ​ണ് സോ​ഷ്യ​ൽ​മീ​ഡി​യാ​യി​ൽ പ​ങ്കു​വെ​ച്ച​ത്. അ​തി​നൊ​പ്പം ത​ന്നെ അ​ദ്ദേ​ഹം ഈ ​വെ​ല്ലു​വി​ളി ഏ​റ്റെ​ടു​ക്കു​ന്ന​തി​ന് ഭാ​ര്യ അ​നു​ഷ്ക ശ​ർ​മ, പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി, മു​ൻ ക്രി​ക്ക​റ്റ് നാ​യ​ക​ൻ എം.​എ​സ്. ധോ​ണി എ​ന്നി​വ​രെ ക്ഷ​ണി​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഈ ​വെ​ല്ലു​വി​ളി പ്ര​ധാ​ന​മ​ന്ത്രി സ്വീ​ക​രി​ച്ചി​രി​ക്കു​ക​യാ​ണ്. വെ​ല്ലു​വി​ളി സ്വീ​ക​രി​ച്ചി​രി​ക്കു​ന്നു വി​രാ​ട്. എ​ന്‍റെ ഫി​റ്റ്ന​സ് ച​ല​ഞ്ച് വീ​ഡി​യോ ഉ​ട​ൻ ഷെ​യ​ർ ചെ​യ്യു​ന്ന​താ​യി​രി​ക്കു​മെ​ന്നാ​ണ് അ​ദ്ദേ​ഹം വി​രാ​ടി​ന് മ​റു​പ​ടി ന​ൽ​കി​യ​ത്.




ഫി​റ്റ്ന​സ് ച​ല​ഞ്ച് വെ​ല്ലു​വി​ളി മ​ല​യാ​ളി​ക​ളു​ടെ സ്വ​ന്തം ദു​ൽ​ഖ​റി​നെ തേ​ടി​യു​മെ​ത്തി​യി​ട്ടു​ണ്ട്. ജി​മ്മി​ൽ പ​രി​ശീ​ലി​നം ന​ട​ത്തു​ന്ന വീ​ഡി​യോ പ​ങ്കു​വെ​ച്ച് തെ​ലു​ങ്ക് ന​ട​നും നാ​ഗാ​ർ​ജു​ന​യു​ടെ മ​ക​നു​മാ​യ അ​ഖി​ൽ അ​ക്കി​നേ​നി​യാ​ണ് ദു​ൽ​ഖ​റി​നെ വെ​ല്ലു​വി​ളി​ച്ചി​രി​ക്കു​ന്ന​ത്. നാ​ഗാ​ർ​ജു​ന, വ​രു​ണ്‍ ധ​വ​ൻ, നാ​ഗ ചൈ​ത​ന്യ എ​ന്നി​വ​രെ​യും അ​ഖി​ൽ വെ​ല്ലു​വി​ളി​ച്ചി​ട്ടു​ണ്ട്.





Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.