വ​ലി​ച്ചെ​റി​ഞ്ഞ ക്യാ​ൻ വീ​ണ​ത് കാ​റി​ന്‍റെ ഗ്ലാ​സി​ൽ; ഒ​ഴി​വാ​യ​ത് വ​ൻ ദു​ര​ന്തം
Wednesday, May 16, 2018 2:14 PM IST
തി​ര​ക്കേ​റി​യ റോ​ഡി​ൽ കൂ​ടി പോ​കു​ക​യാ​യി​രു​ന്ന കാ​റി​ന്‍റെ മു​ൻ​വ​ശ​ത്തെ ഗ്ലാ​സി​ലേ​ക്ക് എ​തി​ർ​വ​ശ​ത്തു​കൂ​ടി വ​ന്ന വാ​ഹ​ന​ത്തി​ലെ യാ​ത്രി​ക​ൻ എ​റി​ഞ്ഞ ബി​യ​ർ ക്യാ​ൻ വ​ന്നു വീ​ഴു​ന്ന​തി​ന്‍റെ ഭീ​തി ജ​നി​പ്പി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്നു. ഓ​സ്ട്രേ​ലി​യാ​യി​ലെ സി​ഡ്നി​യി​ലാ​ണ് സം​ഭ​വം.

കാ​റി​ലെ ഡാ​ഷ്കാ​മി​ലാ​ണ് ഏ​റെ ഭീ​തി​യു​ള​വാ​ക്കു​ന്ന ഈ ​അ​പ​ക​ട​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പ​തി​ഞ്ഞ​ത്. ഉ​പ​യോ​ഗ ശേ​ഷം ആ​രോ വ​ലി​ച്ചെ​റി​ഞ്ഞ ബി​യ​ർ ക്യാ​ൻ ആ​യി​രു​ന്നു ഇ​ത്. ഈ ​ക്യാ​ൻ വീ​ണ​തി​നെ തു​ട​ർ​ന്ന് കാ​റി​ന് കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചി​ട്ടു​ണ്ട്. മാ​ത്ര​മ​ല്ല കാ​റ് ഓ​ടി​ച്ചി​രു​ന്ന​യാ​ൾ​ക്കും പ​രി​ക്കു പ​റ്റി​യി​ട്ടു​ണ്ട്.

ഈ പ്രവൃത്തി ചെയ്തത് ആരെന്ന് വ്യക്തമല്ല. അ​പ​ക​ട​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ​മീ​ഡി​യാ​യി​ൽ പ​ങ്കു​വെ​ച്ച​തി​നെ തു​ട​ർ​ന്ന് പ്ര​തി​ക​ര​ണ​വു​മാ​യി നി​ര​വ​ധി​യാ​ളു​ക​ൾ രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.