ഈ വഴി സ്മാർട്ട്ഫോൺ അടിമകൾക്കു മാത്രം
Thursday, June 14, 2018 11:26 AM IST
ലോ​ക​ത്തെ എ​ല്ലാ ന​ഗ​ര​ങ്ങ​ളി​ലും കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്ക് പ്ര​ത്യേ​ക പാ​ത ഒ​രു​ക്കി​യി​ട്ടു​ണ്ട്. എ​ന്നാ​ൽ, ഉ​ത്ത​ര​ചൈ​ന​യി​ലെ ഷി​യാ​ൻ സി​റ്റി​യി​ലെ ന​ട​പ്പാ​ത അ​ല്പം വ്യ​ത്യ​സ്ത​മാ​ണ്. സ്മാ​ർ​ട്ട്ഫോ​ണിൽ കണ്ണുനട്ട് ന‌ടക്കുന്നവർക്കുവേ​ണ്ടി​യു​ള്ള​താ​ണ് ഈ ​പാ​ത.

നൂ​റു മീ​റ്റ​ർ നീ​ള​വും ഒ​രു മീ​റ്റ​ർ വീ​തി​യു​മു​ള്ള പാ​ത​യി​ൽ സ്മാ​ർ​ട്ട്ഫോ​ൺ ഇക്കൂട്ടർക്കു മാത്രമേ ന​ട​ക്കാ​ൻ അ​നു​മ​തി​യു​ള്ളൂ. പാ​ത​യി​ൽ സ്മാ​ർ​ട്ട്ഫോ​ൺ അ​ടി​മ​ക​ൾ​ക്കു മാ​ത്രം എ​ന്ന അ​റി​യി​പ്പും എ​ഴു​തി​യി​ട്ടു​ണ്ട്.

മ​റ്റു പാ​ത​ക​ളി​ൽ​നി​ന്നു തി​രി​ച്ച​റി​യു​ന്ന​തി​നാ​യി പ​ച്ച നി​റ​മാ​ണ് ഈ ​ന​ട​പ്പാ​ത​യ്ക്ക് ന​ല്കി​യി​ട്ടു​ള്ള​ത്. ഷോ​പ്പിം​ഗ് മാ​ളി​ന്‍റെ മു​ന്നി​ലാ​ണ് ഈ ​പാ​ത. അ​തി​നാ​ൽ​ത്ത​ന്നെ ഈ ​ന​ട​പ്പാ​ത​യി​ലെ യാ​ത്ര​ക്കാ​ർ​ക്ക് ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കാ​തെ വാ​ഹ​ന​ങ്ങ​ൾ വ​ഴി​തി​രി​ച്ചു​വി​ടാ​ൻ പ്ര​ത്യേ​കം സെ​ക്യൂ​രി​റ്റി ഗാ​ർ​ഡു​മാ​രെ​യും നി​യോ​ഗി​ച്ചി​ട്ടു​ണ്ട്. അ​തേ​സ​മ​യം മ​റ്റു ന​ട​പ്പാ​ത​ക​ളി​ലൂ​ടെ ന​ട​ക്കു​ന്ന​വ​ർ​ക്ക് മൊ​ബൈ​ൽ ഫോ​ൺ ഉ​പ​യോ​ഗി​ക്കു​ന്ന​തി​ൽ വി​ല​ക്കു​മു​ണ്ട്.

ചൈ​ന​യി​ൽ അ​ടു​ത്ത​കാ​ല​ത്ത് റോ​ഡു​ക​ളി​ൽ സ്മാ​ർ​ട്ട്ഫോ​ൺ ഉ​പ​യോ​ഗി​ക്കു​ന്ന​വ​രു​ടെ എ​ണ്ണം ‌ ഉ​യ​ർ​ന്നി​ട്ടു​ണ്ട്. ഇ​താ​ണ് ഇ​ത്ത​ര​ത്തി​ലൊ​രു നീ​ക്ക​ത്തി​ന് കാ​ര​ണം. ക​ഴി​ഞ്ഞ വ​ർ​ഷം റോ​ഡ് മു​റി​ച്ചു​ക​ട​ക്കു​ന്ന​തി​നി​ടെ ഒ​രു കൊ​ച്ചു​കു​ട്ടി​യെ കാ​ർ‌ ഇ​ടി​ച്ചു​തെ​റി​പ്പി​ച്ചി​രു​ന്നു.

സ്മാ​ർ​ട്ട്ഫോ​ണി​ൽ മു​ഴു​കി​യി​രു​ന്ന​തി​നാ​ൽ അ​മ്മ കു​ട്ടി​യെ ശ്ര​ദ്ധി​ച്ചി​ല്ല. ഇ​താ​ണ് അ​പ​ക​ട​ത്തി​നു കാ​ര​ണം. ഇ​ത് സോ​ഷ്യ​യ​ൽ മീ​ഡി​യ​യി​ൽ വ​ലി‍യ ച​ർ​ച്ചാ​വി​ഷ​യ​മാ​യി​രു​ന്നു. കു​ട്ടി ചെ​റി​യ പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പ്പെ​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.