പെ​​ട്രോ​​ൾ വി​​ല​​ക്ക​​യ​​റ്റ​​ത്തെ പേ​​ടി​​ക്കാ​​ത്ത ഒ​​രു രാ​​ജ്യം
Sunday, May 27, 2018 9:36 AM IST
ദി​​​വ​​​സ​​​വും ഇ​​​ന്ധ​​​ന​​​വി​​​ല കൂ​​​ടു​​​ന്ന​​​തി​​​നാ​​​ൽ പൊ​തു​ഗ​താ​ഗ​ത സം​വി​ധാ​ന​ത്തി​ൽ നി​ര​ക്ക് കൂ​ടു​മോ​യെ​ന്ന ആ​​​ശ​​​ങ്ക​​​യി​​​ലാ​​​ണ് ന​​​മ്മു​​​ടെ രാ​​​ജ്യം.​​ അ​​​പ്പോ​​​ഴാ​​​ണ് ഉ​​​ത്ത​​​ര യൂ​​​റോ​​​പ്യ​​​ൻ രാ​​​ജ്യ​​​മാ​​​യ എ​​​സ്തോണി​​​യ​​​യി​​​ൽ​​​നി​​​ന്ന് അ​ന്പ​ര​പ്പി​ക്കു​ന്ന ഒ​രു വാ​ർ​ത്ത.

ലോ​​​ക​​​ത്ത് ആ​​​ദ്യ​​​മാ​​​യി സൗ​​​ജ​​​ന്യ പൊ​​​തു​​​ഗ​​​താ​​​ഗ​​​ത സൗ​​​ക​​​ര്യം ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ രാ​​​ജ്യ​​​മാ​​​യി മാ​​​റി​​​യി​​​രി​​​ക്കു​​​ക​​​യാ​​​ണ് എ​​​സ്തോണി​​​യ. രാ​​​ജ്യ​​​ത്തെ ഏ​​​റ്റ​​​വും വ​​​ലി​​​യ ന​​​ഗ​​​ര​​​വും ത​​​ല​​​സ്ഥാ​​​ന​​​വു​​​മാ​​​യ ട​​​ലി​​​നി​​​ലാ​​​ണ് ആ​​​ദ്യ​​​മാ​​​യി സൗ​​​ജ​​​ന്യ പൊ​​​തു​​​ഗ​​​താ​​​ഗ​​​തം ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന​​​ത്.​​​അ​​​ധി​​​കം വൈ​​​കാ​​​തെ​​ രാ​​​ജ്യ​​​ത്തെ ബാ​​​ക്കി പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ലും ഈ ​​​സം​​​വി​​​ധാ​​​നം നി​​​ല​​​വി​​​ൽ ​​വ​​​രും.

അ​​​ഞ്ചു വ​​​ർ​​​ഷം മു​​​ന്പു രാ​​​ജ്യ​​​ത്തു ന​​​ട​​​ന്ന ഒ​​​രു ജ​​​ന​​​ഹി​​​ത ​​പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ൽ സൗ​​​ജ​​​ന്യ പൊ​​​തു​​​ഗ​​​താ​​​ഗ​​​ത സം​​​വി​​​ധാ​​​നം ന​​​ട​​​പ്പാ​​​ക്ക​​​ണ​​​മെ​​​ന്ന് ആ​​​ളു​​​ക​​​ൾ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​രു​​​ന്നു. ഇ​​​ത​​​നു​​​സ​​​രി​​​ച്ചാ​​​ണ് അ​​​ധി​​​കാ​​​രി​​​ക​​​ൾ ഇ​​​പ്പോ​​​ൾ ഇ​​​ങ്ങ​​​നെ​​​യൊ​​​രു തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ത്ത​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.