പ്ര​ണ​യം ത​ക​ർ​ന്ന​പ്പോ​ൾ യുവതി കാ​മു​ക​ന്‍റെ ബെ​ൻ​സ് കാ​ർ സ്വി​മ്മിം​ഗ് പൂ​ളി​ൽ മു​ക്കി
Wednesday, October 18, 2017 3:18 AM IST
നാ​ളു​ക​ൾ നീ​ണ്ട പ്ര​ണ​യം ഒ​രു നി​മി​ഷം കൊ​ണ്ട് അ​വ​സാ​നി​ക്കു​ന്പോ​ൾ പ​ല​രും പ​ല​വി​ധ​ത്തി​ലാ​ണ് പ്ര​തി​ക​രി​ക്കു​ക. ചിലർ പ​ഴ​യ കാ​ര്യ​ങ്ങ​ൾ ഓ​ർ​ത്ത് ക​ര​യും പ​ക്ഷെ, മ​റ്റു ചി​ല​രു​ടെ മ​ന​സി​ൽ പ്ര​തി​കാ​ര​ബു​ദ്ധി​യാ​യി​രി​ക്കും വ​ള​രു​ക. അ​ത്ത​ര​മൊ​രു പ്ര​തി​കാ​രം സോ​ഷ്യ​ൽ മീ​ഡി​യാ​യി​ൽ ച​ർ​ച്ചാ​വി​ഷ​യ​മാ​കു​ക​യാ​ണ്.

ഒന്നരവർഷം നീണ്ട പ്രണയം തകർന്നപ്പോൾ റ​ഷ്യ​ൻ വം​ശ​ജ​യും മോ​ഡ​ലു​മാ​യ ക്രി​സ്റ്റി​ൻ കു​ച്ച്മ ത​ന്‍റെ കാ​മു​ക​നും അ​മേ​രി​ക്ക​ൻ വ്യവസായിയുമാ​യ ഗാ​യ് ജെ​ൻ​ഡിലിന്‍റെ 1.26 കോടി രൂപ വിലവരുന്ന ബെൻസ് എസ് ക്ലാസ് 400 ഹൈബ്രിഡ് കാർ സ്വിമ്മിംഗ് പൂളിൽ മുക്കുകയാണ് ചെയ്തത്. ബ​​ഹാ​മ​സി​ൽ അ​വ​ധി​ക്കാ​ലം ആ​ഘോ​ഷി​ക്ക​വെയാണ് ഇരുവരും ബ​ന്ധം അ​വ​സാ​നി​പ്പി​ക്കാൻ തീരുമാനിച്ചത്.



ബി​സി​ന​സ് തു​ട​ങ്ങാ​ൻ 50,000 ഡോളർ ന​ൽ​കാ​മെ​ന്നു പ​റ​ഞ്ഞ ഗാ​യ് ത​ന്നെ പ​റ​ഞ്ഞു പ​റ്റി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് ക്രി​സ്റ്റി​ൻ പ​റ​യു​ന്ന​ത്. എന്നാൽ പ​ണം ന​ൽ​കാ​ൻ ത​നി​ക്ക് ആ​വി​ല്ലെ​ന്നു പ​റ​ഞ്ഞ​പ്പോ​ൾ ക്രി​സ്റ്റി​ൻ ത​ന്‍റെ മു​ഖ​ത്ത് ചൂ​ട് കാ​പ്പി ഒ​ഴി​ച്ചു​വെ​ന്നാണ് ഗാ​യ് പ​റ​യു​ന്നത്.

സ്വി​മ്മിം​ഗ് പൂ​ളി​ൽ കി​ട​ക്കു​ന്ന ബെ​ൻ​സ് കാ​റി​ന്‍റെ ചി​ത്ര​ങ്ങ​ൾ ഇ​തി​നോ​ട​കം ത​ന്നെ വൈ​റ​ലാ​യി മാ​റു​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.