വിവാഹാഭ്യർത്ഥനകൾകൊണ്ട് പൊറുതിമുട്ടി ഗൂഗിൾ അസിസ്റ്റന്‍റ്
Thursday, April 12, 2018 9:26 AM IST
കേ​വ​ലം ഒ​രു ആ​പ് ആ​യി​ട്ട് പൂ​വാ​ല​ശ​ല്യം ഇ​ങ്ങ​നെ, അ​പ്പോ​ൾ ഒ​രു വ്യ​ക്തി​യാ​യി​രു​ന്നെ​ങ്കി​ലോ! ക​ഴി​ഞ്ഞ വ​ർ​ഷം ടെ​ക് ഭീ​മ​ൻ ഗൂ​ഗി​ൾ ഇ​ന്ത്യ​യി​ൽ അ​വ​ത​രി​പ്പി​ച്ച ഗൂ​ഗി​ൾ അ​സി​സ്റ്റന്‍റി​നു ല​ഭി​ച്ച വി​വാ​ഹാ​ഭ്യ​ർ​ഥ​ന​ക​ളു​ടെ എ​ണ്ണം 4.5 ല​ക്ഷം. ഗൂ​ഗി​ൾ പ്രൊ​ഡ​ക്ട് മാ​നേ​ജ്മെ​ന്‍റ് വൈ​സ് പ്ര​സി​ഡ​ന്‍റും ഹോം ​പ്രൊ‌​ഡ​ക്ട്സ് ജ​ന​റ​ൽ മാ​നേ​ജ​രു​മാ​യ റി​ഷി ച​ന്ദ്ര​യാ​ണ് ഇ​ക്കാ​ര്യം വെ​ളി​പ്പെ​ടു​ത്തി​യ​ത്.

ഫോ​ണി​ൽ ഗൂ​ഗി​ൾ അ​സി​സ്റ്റന്‍റ് ആ​പ് ഇ​ൻ​സ്റ്റാ​ൾ ചെ​യ്തി​രി​ക്കു​ന്ന​വ​രി​ൽ​നി​ന്നാ​ണ് ഇ​ത്ര​യേ​റെ വി​വാ​ഹാ​ഭ്യ​ർ​ഥ​ന ല​ഭി​ച്ച​ത്. ഹി​ന്ദി, ഇം​ഗ്ലീ​ഷ് ഭാ​ഷ​ക​ളി​ലാ​യി ക​ഴി​ഞ്ഞ വ​ർ​ഷ​മാ​ണ് വോ​യ്സ് ബേ​സ്ഡ് ഗൂ​ഗി​ൾ അ​സി​സ്റ്റന്‍റിനെ ഇ​ന്ത്യ​യി​ൽ അ​വ​ത​രി​പ്പി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.