ഇന്ത്യ​യു​ടെ ആ​ദ്യ പ്ര​ധാ​ന​മ​ന്ത്രി ആ​ര്? ഗൂഗിളിനോടു ചോദിച്ചാൽ പറയും മോദിയെന്ന്..!
Thursday, April 26, 2018 5:23 PM IST
ഇന്ത്യ​യു​ടെ ആ​ദ്യ പ്ര​ധാ​ന​മ​ന്ത്രി ആ​ര്? ഗൂ​ഗി​ളി​ൽ സെ​ർ​ച്ച് ചെ​യ്താ​ൽ കി​ട്ടു​ന്ന ഫ​ലം ക​ണ്ടാ​ൽ ആ​രും ഒ​ന്നു ഞെ​ട്ടും. ആ​ദ്യ പ്ര​ധാ​ന​മ​ന്ത്രി​യാ​യ ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു​വി​ന്‍റെ പേ​രി​നൊ​പ്പം ന​രേ​ന്ദ്ര മോ​ദി​യു​ടെ ചി​ത്രം. നെഹ്റുവിന്‍റെ സ്ഥാനത്ത് മോദിയുടെ ചിത്രംവച്ച സംഭവം ശ്രദ്ധയിൽപെട്ടതോടെ ഗൂഗിൾ ചിത്രം നീക്കം ചെയ്തു തടിയൂരി.



ഇ​ത്ത​ര​ത്തി​ൽ നെ​ഹ്റു​വി​ന്‍റെ ചി​ത്രം മാ​ത്ര​മ​ല്ല ഗൂ​ഗി​ളി​ൽ തെ​റ്റാ​യി കാ​ണി​ക്കു​ന്ന​ത്. ആ​ദ്യ പ്ര​തി​രോ​ധ​മ​ന്ത്രി, വി​ദേ​ശ​കാ​ര്യ​മ​ന്ത്രി, ധ​ന​മ​ന്ത്രി എ​ന്നി​വ​രു​ടെ​യും ചി​ത്ര​ങ്ങ​ളു​ടെ കാ​ര്യ​ത്തി​ലും ഗൂ​ഗി​ളി​നു പി​ഴ​വ് സം​ഭ​വി​ച്ചു. ഗൂ​ഗി​ൾ അ​ൽ​ഗോ​രി​ത​ത്തി​ലെ ചി​ല സാ​ങ്കേ​തി​ക പ്ര​ശ്ന​ങ്ങ​ളാ​ണ് ഇ​തി​നു കാ​ര​ണം.

ഗൂ​ഗി​ൽ സെ​ർ​ച്ചി​ന് പി​ഴ​വ് പ​റ്റു​ന്ന​ത് ഇ​ത് ആ​ദ്യ​മ​ല്ല. എ​ന്നാ​ൽ ഇ​പ്പോ​ൾ ഇ​ത് ട്രോ​ളു​ക​ളാ​യി സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ക്കു​ക​യാ​ണ്. ഗു​ഗി​ളി​നെ ക​ളി​യാ​ക്കി​ക്കൊ​ണ്ടും വി​മ​ര്‍​ശി​ച്ചു​കൊ​ണ്ടും ട്വീ​റ്റു​ക​ളും പ്ര​ച​രി​ക്കു​ന്നു​ണ്ട്.




Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.