ട്രക്കിനടിയിൽ വീണിട്ടും അദ്ഭുതകരമായി രക്ഷപെട്ട് ബൈക്ക് യാത്രികൻ- വീഡിയോ
Thursday, November 2, 2017 5:43 AM IST
ട്ര​ക്ക് ഇ​ടി​ച്ച് റോ​ഡി​ലേ​ക്ക് മ​റി​ഞ്ഞ സ്കൂ​ട്ട​റി​ൽ നി​ന്നും യു​വാ​വ് അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പെ​ട്ടു. ചൈ​ന​യി​ലെ ഗി​യാം​ഗി​ലാ​ണ് ഏ​വ​രെ​യും ഞെ​ട്ടി​ച്ച സം​ഭ​വം ന​ട​ന്ന​ത്. തി​ര​ക്കേ​റി​യ റോ​ഡി​ലൂ​ടെ സ്കൂ​ട്ട​റി​ൽ വ​രി​ക​യാ​യി​രു​ന്ന ഒ​രാ​ൾ ലൈ​ൻ മാറാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ പിന്നിലൂടെ വ​ന്ന ട്ര​ക്ക് സ്കൂ​ട്ട​റി​ൽ വ​ന്നി​ടി​ക്കു​ക​യാ​യി​രു​ന്നു.

റോ​ഡി​ൽ വീ​ണ ഇ​ദ്ദേ​ഹം ഞൊ​ടി​യി​ട​യി​ൽ ഉ​രു​ണ്ടുമാ​റി​യ​തി​നാ​ൽ ജീ​വ​ൻ തി​രി​ച്ചുകി​ട്ടി. മു​ൻ​ഭാ​ഗ​ത്ത് കു​ടു​ങ്ങി​യ സ്കൂ​ട്ട​റും നിരക്കിക്കൊണ്ട് ട്ര​ക്ക് കു​റ​ച്ചു ദൂ​രം പോ​കു​ക​യും ചെ​യ്തു. നി​സാ​ര​പ​രി​ക്കു​ക​ൾ ഒ​ഴി​ച്ചാ​ൽ അ​ദ്ദേ​ഹ​ത്തി​ന് മ​റ്റ് കുഴപ്പങ്ങളൊ​ന്നു​മി​ല്ല. റോഡി​ലെ സി​സി​ടി​വി​യി​ലാ​ണ് ഈ ​അ​പ​ക​ട​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പ​തി​ഞ്ഞ​ത്. സം​ഭ​വം പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ലാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.