ലി​ഫ്റ്റി​നു​ള്ളി​ൽ വ്യാ​യാ​മം ചെ​യ്ത ബാ​ല​ൻ ത​ക​ർ​ത്ത​ത് ലി​ഫ്റ്റി​ന്‍റെ വാ​തി​ൽ
Tuesday, April 3, 2018 11:39 AM IST
പ​തി​നൊ​ന്നു വ​യ​സു​കാ​ര​നാ​യ ഒ​രു ബാ​ല​ൻ കെ​ട്ടി​ട​ത്തി​ലെ ലി​ഫ്റ്റി​നു നാ​ശ ന​ഷ്ട​മു​ണ്ടാ​ക്കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ ക​ണ്ട് അ​ന്പ​ര​ക്കു​ക​യാ​ണ് സോ​ഷ്യ​ൽ​മീ​ഡി​യ. ചൈ​ന​യി​ലെ ഹെ​നാ​ൻ പ്ര​വ​ശ്യ​യി​ലു​ള്ള സി​ൻ​ഹെം​ഗി​ലാ​ണ് സം​ഭ​വം. ഒ​രു പെ​ണ്‍​കു​ട്ടി​ക്കൊ​പ്പം ഈ ​ബാ​ല​ൻ ലി​ഫ്റ്റി​നു​ള്ളി​ൽ ക​യ​റു​ന്ന​താ​ണ് ആ​ദ്യം.

വാ​തി​ൽ അ​ട​യു​ന്പോ​ൾ ഈ ​കു​ട്ടി ത​ന്‍റെ കൈ ​ചു​മ​രി​ൽ വ​ച്ച​തി​നു ശേ​ഷം ത​ന്‍റെ കാ​ലു​ക​ൾ ലി​ഫ്റ്റി​ന്‍റെ വാ​തി​ലി​ൽ ച​വി​ട്ടു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ ച​വി​ട്ടി​യ​തി​ന്‍റെ ആ​ഘാ​ത​ത്തി​ൽ നി​ഷ​ങ്ങ​ൾ​ക്ക​കം ഈ ​വാ​തി​ൽ ത​ക​ർ​ന്നു വീ​ണു.

ഈ ​ബാ​ല​നും പെ​ണ്‍​കു​ട്ടി​ക്കും പ​രി​ക്കു​ക​ളൊ​ന്നും പ​റ്റി​യി​ട്ടി​ല്ല. എ​ന്നി​രു​ന്നാ​ലും ലി​ഫ്റ്റി​നു കേ​ടു​പാ​ടു​ക​ളു​ണ്ടാ​ക്കി​യ​തി​ന് ബാ​ല​ന്‍റെ മാ​താ​പി​താ​ക്ക​ളോ​ട് അ​ധി​കൃ​ത​ർ ന​ഷ്ട​പ​രി​ഹാ​രം ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. ലി​ഫ്റ്റി​നു​ള്ളി​ലെ സി​സി​ടി​വി​യി​ൽ ആ​ണ് ഈ ​അ​പ​ക​ട​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പ​തി​ഞ്ഞ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.