"പരാതി കേൾക്കാം, അതിനു മുമ്പ് ഹാപ്പി ബർത്ത്ഡേ...'; ഇതാവണമെടാ പോലീസ്..!
Sunday, October 15, 2017 3:39 AM IST
പ​രാ​തി പ​റ​യാ​ൻ ചെ​ന്ന യു​വാ​വി​ന് നി​റ​പു​ഞ്ചി​രി​യോ​ടെ പോ​ലീ​സ് ന​ൽ​കി​യ​ത് പിറന്നാൾ കേ​ക്ക്. ആ​ശ്ച​ര്യ​പ്പ​ടേ​ണ്ട, സം​ഭ​വം സ​ത്യ​മാ​ണ്. മും​ബൈ​യി​ലെ സാക്കി​ന​ക പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി പ​റ​യാ​ൻ എ​ത്തി​യ​താ​യി​രു​ന്നു അ​നീ​ഷ് എ​ന്ന യു​വാ​വ്. പരാതി കേട്ട് എ​ഫ്ഐ​ആ​ർ ത‍യാറാക്കുന്നതിനിട​യി​ൽ ഒ​രു പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ തി​രി​ച്ച​റി​ഞ്ഞു ഇ​ന്ന് പ​രാ​തി​ക്കാ​ര​ന്‍റെ പി​റ​ന്നാ​ളാ​ണെ​ന്ന്.

ഉ​ട​ൻ ത​ന്നെ ജോലി വേഗത്തിൽ പൂർത്തിയാക്കിയ ശേ​ഷം സ്റ്റേ​ഷ​നി​ലു​ണ്ടാ​യി​രു​ന്ന ഉ​ദ്യോ​സ്ഥ​ർ എ​ല്ലാ​വ​രും കൂ​ടി അ​നീ​ഷി​ന്‍റെ പി​റ​ന്നാ​ൾ, കേ​ക്ക് മു​റി​ച്ച് ആ​ഘോ​ഷി​ക്കു​ക​യാ​യി​രു​ന്നു. പി​റ​ന്നാ​ൾ ആ​ഘോ​ഷ​ത്തി​ന്‍റെ ചി​ത്ര​ങ്ങ​ൾ മും​ബൈ പോ​ലീ​സ് ട്വി​റ്റ​റി​ൽ പ​ങ്കു​വെ​ച്ച​തി​നെ തു​ട​ർ​ന്ന് വൈറലായി. നി​ര​വ​ധി​യാ​ളു​ക​ളാ​ണ് പോ​ലീ​സു​ദ്യോ​ഗ​സ്ഥ​ർ​ക്ക് അ​ഭി​ന്ദ​ന​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.