ഉയരം പേടിയില്ലാത്തവരെ ചൈന വിളിക്കുന്നു... 1,980 മീറ്റർ ഉയരത്തിലുള്ള ഗ്ലാസ് പാലത്തിൽ കയറാൻ..!
Tuesday, March 13, 2018 9:03 AM IST
ഉ​യ​ര​ത്തോ​ടു​ള്ള ചൈ​ന​യു​ടെ ഭ്ര​മം വീ​ണ്ടും ഗ്ലാ​സ് പാ​ല​ത്തി​ന്‍റെ രൂ​പ​ത്തി​ൽ വാ​ൻ​യു​വാ​ൻ ന​ഗ​ര​ത്തി​ലെ ബ​ട്ടാ​യ് പ​ർ​വ​ത​ത്തി​ൽ ത​യാ​റാ​യി. ശ​നി​യാ​ഴ്ച മു​ത​ൽ സ​ന്ദ​ർ​ശ​ക​ർ​ക്കാ​യി തു​റ​ന്നു​കൊ​ടു​ത്തി​രി​ക്കു​ന്ന പാ​ല​ത്തി​ന് 198 മീ​റ്റ​ർ നീ​ള​വും 2.5 മീ​റ്റ​ർ വീ​തി​യു​മു​ണ്ട്.

പ​ർ​വ​ത​ത്തി​ന്‍റെ താ​ഴ്‌വാ​ര​ത്തു​നി​ന്ന് 186 മീ​റ്റ​ർ ഉ​യ​ര​ത്തി​ൽ ര​ണ്ടു മ​ല​ക​ൾ​ക്കി​ട​യി​ലാ​ണ് ഈ ​ഗ്ലാ​സ് പാ​ല​ത്തി​ന്‍റെ സ്ഥാ​നം. നി​ര​വ​ധി ഗ്ലാ​സ് പാ​ല​ങ്ങ​ൾ ചൈ​ന​യി​ൽ ഇ​തി​നോ​ട​കം നി​ർ​മി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും സ​മു​ദ്ര​നി​ര​പ്പി​ൽ​നി​ന്ന് 1,980 മീ​റ്റ​ർ ഉ​യ​ര​ത്തി​ലാ​ണ് ഈ ​പാ​ലം സ്ഥി​തി​ചെ​യ്യു​ന്ന​തെ​ന്നാ​ണ് പ്ര​ധാ​ന പ്ര​ത്യേ​ക​ത.

കൂ​ടാ​തെ പ്ര​കൃ​തി​ര​മ​ണീ​യ​മാ​യ നി​ര​വ​ധി ദൃ​ശ്യ​ങ്ങ​ൾ ഇ​വി​ടെ​നി​ന്നു കാണാനാകുകയും ചെ​യ്യും. ഒ​രു മാ​സ​ത്തെ പ​രീ​ക്ഷ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു ശേ​ഷ​മാ​ണ് ഇ​പ്പോ​ൾ സ​ന്ദ​ർ​ശ​ക​ർ​ക്കാ​യി തു​റ​ന്നു​കൊ​ടു​ത്തി​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.