എ​സ്ക​ലേ​റ്റ​റി​ൽ നി​ന്നും സെ​ൽ​ഫി​യെ​ടു​ക്കു​ന്ന​തി​നി​ടെ അ​മ്മ​യു​ടെ കൈ​വ​ഴു​തി നി​ല​ത്തു വീ​ണ കു​ട്ടി​ക്ക് ദാ​രു​ണാ​ന്ത്യം
Sunday, May 13, 2018 3:17 PM IST
എ​സ്ക​ലേ​റ്റ​റി​ൽ നി​ന്ന് സെ​ൽ​ഫി​യെ​ടു​ക്കു​ക​യാ​യി​രു​ന്ന അ​മ്മ​യു​ടെ കൈ​വ​ഴു​തി താ​ഴേ​ക്കു വീ​ണ കു​ഞ്ഞി​ന് ദാ​രു​ണാ​ന്ത്യം. രാ​ജ​സ്ഥാ​നി​ലെ ഗം​ഗാ​ന​ഗ​റി​ലാ​ണ് സം​ഭ​വം. ഇ​വി​ടെ​യു​ള്ള ഒ​രു ഷോ​പ്പിം​ഗ് മാ​ൾ സ​ന്ദ​ർ​ശി​ക്കു​ക​യാ​യി​രു​ന്നു ഈ ​കൈ​ക്കു​ഞ്ഞി​നൊ​പ്പം വ​ന്ന ഈ ​യു​വ​തി​യും ഭ​ർ​ത്താ​വും.

ഭ​ർ​ത്താ​വ് ആ​വ​ശ്യ​പ്പെ​ട്ട​ത​നു​സ​രി​ച്ച് എ​സ്ക​ലേ​റ്റ​റി​ൽ നി​ന്ന് സെ​ൽ​ഫി​ക്കാ​യി ത​യാ​റാ​യ യു​വ​തി​യു​ടെ കൈ​യ്യി​ൽ നി​ന്നും കു​ട്ടി വ​ഴു​തി താ​ഴേ​ക്കു വീ​ഴു​ക​യാ​യി​രു​ന്നു. ഷോ​പ്പിം​ഗ് മാ​ളി​ലെ മൂ​ന്നാം നി​ല​യി​ൽ വെ​ച്ചാ​ണ് ഈ ​അ​പ​ക​ടം ന​ട​ന്ന​ത്.

ഒ​ന്നാം നി​ല​യി​ലെ ത​റ​യി​ലേ​ക്കു വീ​ണ കു​ട്ടി​യെ ഉ​ട​ൻ ത​ന്നെ അ​ടു​ത്തു​ള്ള ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​രി​ക്കു​ക​യാ​യി​രു​ന്നു. ഇ​വി​ടെ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന സി​സി​ടി​വി​യി​ലാ​ണ് ഈ ​അ​പ​ക​ട​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പ​തി​ഞ്ഞ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.