പ​മ്പാ​ന​ദി​ക്ക​ര​യി​ൽ കു​ടു​ങ്ങി​യ​വ​ർ​ക്ക് ലൈ​ൻ​ക​മ്പി​യി​ലൂ​ടെ ഭ​ക്ഷ​ണ​മെ​ത്തി​ച്ച് നാ​ട്ടു​കാ​ർ; വീഡിയോ
Friday, August 17, 2018 5:20 PM IST
മ​​ഴ​​ക്കെ​​ടു​​തി​​മൂ​​ലം ഒ​​റ്റ​​പ്പെ​​ട്ടു​​പോ​​യ ഒ​രു പ്ര​ദേ​ശ​ത്തു ഭ​ക്ഷ​ണ​മെ​ത്തി​ക്കാ​ൻ 11 കെ​വി ലൈ​ൻ അ​ഴി​ച്ചു മാ​റ്റി റോ​പ് വേ ​തീ​ർ​ത്തു. റോ​പ് വേ​യി​ലൂ​ടെ ഭ​ക്ഷ​ണം അ​ക്ക​രെ​യെ​ത്തി​ച്ചു വി​ത​ര​ണം ചെ​യ്തു. കണമല പമ്പാവാലി അ​​റ​​യാ​​ഞ്ഞി​​ലി​​മ​​ണ്ണി​​ൽ ഒ​റ്റ​പ്പെ​ട്ടു പോ​യ നാ​നൂ​റ്റ​ന്പ​തോ​ളം പേ​ർ​ക്ക് ഭ​ക്ഷ​ണ​മെ​ത്തി​ക്കാ​നാ​യി​രു​ന്നു ഈ ​സാ​ഹ​സി​ക പ്ര​വ​ർ​ത്ത​നം.

ചൊ​​വ്വാ​​ഴ്ച രാ​​ത്രി​​യി​​ലാ​​ണ് പു​​റം​​ലോ​​ക​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ടാ​​നു​​ള്ള ഇ​​വ​​രു​​ടെ ഏ​​ക മാ​​ർ​​ഗ​​മാ​​യ അ​​റ​​യാ​​ഞ്ഞി​​ലി​​മ​​ണ്ണ് കോ​​സ്‌​വേ വെ​​ള്ള​​ത്തി​​ൽ മു​​ങ്ങി​​യ​​ത്. അ​​റ​​യാ​​ഞ്ഞി​​ലി​​മ​​ണ്ണ് പ്ര​​ദേ​​ശം പ​​ത്ത​​നം​​തി​​ട്ട, കോ​​ട്ട​​യം ജി​​ല്ല​​ക​​ളു​​ടെ അ​​തി​​ർ​​ത്തി​​യി​​ലാ​​ണു സ്ഥി​​തി ചെ​​യ്യു​​ന്ന​​ത്. ഇ​തോ​ടെ ഇ​വ​ർ ഭ​ക്ഷ​ണ​ത്തി​നു പോ​ലും വി​ഷ​മി​ച്ചു. ഇ​തി​നി​ടെ​യാ​ണ് ആ​​ന്‍റ​​ണി കു​​ന്ന​​ത്ത്, വി.​​എ​​ൻ. സു​​ധാ​​ക​​ര​​ൻ എ​​ന്നി​​വ​​ർ പു​​തി​​യൊ​​രാ​​ശ​​യം മു​​ന്നോ​​ട്ടു​​വ​​ച്ച​​ത്.

പ​​ന്പാ​​ന​​ദി​​ക്കു കു​​റു​​കെ ക​​ട​​ന്നു​​പോ​​കു​​ന്ന 11 കെ​​വി ലൈ​​ൻ അ​​ഴി​​ച്ചു​മാ​റ്റി പ​ക​രം ഇ​തി​ൽ വ​ടം​കെ​ട്ടി പ​ര​സ്പ​രം ബ​ന്ധി​പ്പി​ച്ചു. തു​ട​ർ​ന്ന് ക​പ്പി​ക​ൾ സ്ഥാ​പി​ച്ചു. ഇ​തി​ൽ ത​ടി​പ്പെ​ട്ടി​ക​ൾ കൊ​ളു​ത്തി ഭ​ക്ഷ​ണം മ​റു​ക​ര​യി​ലേ​ക്ക് എ​ത്തി​ച്ചു​കൊ​ടു​ക്കു​ക​യാ​യി​രു​ന്നു.

സാ​ഹ​സി​ക​മാ​യാ​ണ് ഭ​ക്ഷ​ണം ഇ​തി​ലൂ​ടെ അ​യ​ച്ച​തും അ​ക്ക​രെ ജ​ന​ങ്ങ​ൾ ഇ​ത് ഏ​റ്റു​വാ​ങ്ങി​യ​തും. ടി​പ്പ​ർ ലോ​റി​യു​ടെ പ്ലാ​റ്റ് ഫോം ​മു​ക​ളി​ലേ​ക്ക് ഉ​യ​ർ​ത്തി അ​തി​ൽ ക​യ​റി​നി​ന്നാ​ണ് ഭ​ക്ഷ​ണ​പ്പൊ​തി​ക​ൾ ഏറ്റുവാങ്ങിയത്. ഇ​തു​വ​ഴി​യാ​ണ് ഇ​പ്പോ​ൾ ഭ​ക്ഷ​ണം കൈ​മാ​റി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്. ഇ​തി​നി​ടെ, അ​​റ​​യാ​​ഞ്ഞി​​ലി​​മ​​ണ്ണ് പ​​ള്ളി വി​​കാ​​രി ഫാ. ​​റോ​​ബി​​ൻ പേ​​ണ്ടാ​​ന​​ത്തും നാ​ട്ടു​കാ​രും കൂ​​ടി​​യാ​​ലോ​​ചി​ച്ച് ക​​ണ​​മ​​ല​​യു​​മാ​​യി ബ​​ന്ധ​​പ്പെ​​ടാ​​ൻ പു​​തി​​യ വ​​ഴി വെ​​ട്ടി​​ത്തു​​റ​​ക്കാ​​ൻ തീ​​രു​​മാ​​നി​​ച്ചു. ക​​ണ​​മ​​ല​​യി​​ലേ​​ക്കു വ​​ന​​ത്തി​​ലൂ​​ടെ​​യാ​ണു പു​​തി​​യ വ​​ഴി നി​​ർ​​മി​​ക്കു​​ന്ന​​ത്. വ​​ല്ല​​ത്തു തോ​​ടി​​നു കു​​റു​​കെ മു​​ള ഉ​​പ​​യോ​​ഗി​​ച്ചു ച​​ങ്ങാ​​ട​​പ്പാ​​ല​വും നി​​ർ​​മി​​ച്ചു​​ക​​ഴി​​ഞ്ഞു. ഒ​​ട്ടേ​​റെ പ്ര​​തി​​സ​​ന്ധി​​ക​​ൾ ത​​ര​​ണം ചെ​​യ്താ​​ലേ വ​​ഴി പൂ​​ർ​​ത്തി​​യാ​​കൂ. നാ​​ല​​ര കി​​ലോ​​മീ​​റ്റ​​റോ​​ളം വ​​ഴി നി​​ർ​​മി​​ച്ചാ​​ൽ മാ​​ത്ര​​മേ ക​​ണ​​മ​​ല​​യി​​ലെ​​ത്താ​​നാ​​വൂ.

ചിത്രങ്ങളും വീഡിയോയും കാണാം:






Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.