പുതുമുഖങ്ങൾക്ക് നൽകുന്ന പ്രതിഫലം പോലും നൽകിയില്ല; നിർമാതാക്കൾക്കെതിരെ ആഞ്ഞടിച്ച് സുഡാനി താരം
Saturday, March 31, 2018 11:45 AM IST
സുഡാനി ഫ്രം നൈജീരിയ എന്ന സിനിമയുടെ നിർമാതാക്കൾക്കെതിരേ ആരോപണവുമായി ആഫ്രിക്കൻ നടൻ സാമുവൽ റോബിൻസണ്‍. നിർമാതാക്കൾ നൽകിയ പ്രതിഫലം മലയാളത്തിൽ നവാഗത നടൻമാർക്ക് നൽകുന്നതിനേക്കാൾ വളരെ കുറവായിരുന്നെന്നും ഇത് വംശീയ വിവേചനമാണെന്നും റോബിന്‍സണ്‍ ഫേസ്ബുക്കിൽ കുറിച്ചു.

കറുത്ത വർഗക്കാരനായതുകൊണ്ട് മാത്രമാണ് അർഹിച്ച പ്രതിഫലം ലഭിക്കാഞ്ഞത്. മലയാള സിനിമയിലെ വർണ വിവേചനത്തിന്‍റെ ഇരയാണ് താൻ. മറ്റൊരു കറുത്തവർഗക്കാരനായ നടനും ഈ അനുഭവം ഉണ്ടാകാതിരിക്കാനാണ് ഇക്കാര്യം ഇപ്പോൾ തുറന്നു പറയുന്നതെന്നും റോബിന്‍സണ്‍ പറയുന്നു.

സിനിമ സാന്പത്തികമായി വിജയിക്കുകയാണെങ്കിൽ കൂടുതൽ പ്രതിഫലം നൽകാമെന്ന വാക്കും നിർമ്മാതാവ് ലംഘിച്ചെന്നും റോബിന്‍സണ്‍ വ്യക്തമാക്കി. സക്കറിയ സംവിധാനം ചെയ്ത സുഡാനി ഫ്രം നൈജീരിയയില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച താരമാണ് റോബിന്‍സണ്‍.




Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.