പൃ​ഥ്വി​യു​ടെ ബോ​ളി​വു​ഡ് ചി​ത്രം നാം ​ഷ​ബാ​ന​യു​ടെ പോ​സ്റ്റ​ർ എ​ത്തി
Saturday, February 4, 2017 11:23 PM IST
പൃ​ഥ്വി​രാ​ജ് അ​ഭി​ന​യി​ക്കു​ന്ന മൂ​ന്നാ​മ​ത്തെ ബോ​ളി​വു​ഡ് ചി​ത്രം നാം ​ഷ​ബാ​ന​യു​ടെ പോ​സ്റ്റ​ർ പു​റ​ത്തി​റ​ക്കി. ത​പ്സി പ​ന്നു​വാ​ണ് ചി​ത്ര​ത്തി​ൽ നാ​യി​ക. നീ​ര​ജ് പാ​ണ്ഡേ​യു​ടെ ബേ​ബി എ​ന്ന സി​നി​മ​യു​ടെ പ്രീ​ക്വ​ലാ​യി ഒ​രു​ങ്ങു​ന്ന നാം ​ഷ​ബാ​ന​യി​ൽ അ​ക്ഷ​യ് കു​മാ​റും മ​നോ​ജ് ബാ​ജ്പേ​യി​യും പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ലെ​ത്തു​ന്നു.

ചി​ത്ര​ത്തി​ൽ നെ​ഗ​റ്റീ​വ് റോ​ളി​ലാ​യി​രി​ക്കും പൃ​ഥ്വി എ​ത്തു​ന്ന​തെ​ന്നാ​ണ് സൂ​ച​ന. നാ​യി​കാ പ്രാ​ധാ​ന്യ​മു​ള്ള ചി​ത്ര​ത്തി​ൽ ആ​ക്ഷ​ൻ ഹീ​റോ​യി​നാ​ണ് ത​പ്സി. ഫ്രൈ​ഡേ ഫി​ലിം​വ​ർ​ക്സി​ന്‍റെ ബാ​ന​റി​ൽ നീ​ര​ജ് പാ​ണ്ഡേ​യാ​ണ് നാം ​ഷ​ബാ​ന നി​ർ​മി​ക്കു​ന്ന​ത്. മാർച്ച് 31ന് ചിത്രം തീയറ്ററുകളിലെത്തും.

അ​യ്യാ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് പൃ​ഥ്വി​രാ​ജ് ബോ​ളി​വു​ഡി​ൽ അ​ര​ങ്ങേ​റ്റം കു​റി​ക്കു​ന്ന​ത്. പി​ന്നീ​ട് ഒൗ​റം​ഗ​സേ​ബ് എ​ന്ന ചി​ത്ര​ത്തി​ൽ പോ​ലീ​സ് വേ​ഷ​ത്തി​ലെ​ത്തി. ഏ​റെ പ്രേ​ക്ഷ​ക​പ്ര​ശം​സ പൃ​ഥ്വി​ക്കു നേ​ടി​ക്കൊ​ടു​ത്ത ചി​ത്ര​മാ​യി​രു​ന്നു ഔറം​ഗ​സേ​ബ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.