സ​മ്മേ​ള​നം ക​ഴി​ഞ്ഞു മ​റൈ​ൻ​ഡ്രൈ​വ് വൃ​ത്തി​യാ​ക്കി ഡി​വൈ​എ​ഫ്ഐ​യു​ടെ മാ​തൃ​കാ​യ​ജ്ഞം!
Tuesday, February 7, 2017 10:03 AM IST
ജ​നാ​വ​ലി​ക​ൾ നി​റ​ഞ്ഞ സ​മ്മേ​ള​ന​ങ്ങ​ൾ​ക്കും ക​ണ്‍​വ​ൻ​ഷ​നു​ക​ൾ​ക്കും സ്ഥി​രം വേ​ദി​യാ​കാ​റു​ള്ള കൊ​ച്ചി​യി​ലെ മ​റൈ​ൻ​ഡ്രൈ​വ് ആ​ളൊ​ഴി​യു​ന്പോ​ൾ മാ​ലി​ന്യ​ങ്ങ​ളു​ടെ നി​റ​കൂ​ന്പാ​ര​മാ​യി മാ​റു​ന്ന​തു പ​തി​വു​കാ​ഴ്ച​യാ​ണ്. ജ​ന​ല​ക്ഷ​ങ്ങ​ളെ സ​മ്മേ​ള​ന​ന​ഗ​രി​യി​ലെ​ത്തി​ച്ചു പ​രി​പാ​ടി ഗം​ഭീ​ര​മാ​ക്കു​ന്ന സം​ഘാ​ട​ക​രാ​ക​ട്ടെ ഈ ​മാ​ലി​ന​ങ്ങ​ളെ​പ്പ​റ്റി തെ​ല്ലും ആ​ശ​ങ്ക​പ്പെ​ടാ​റു​മി​ല്ല.

എ​ന്നാ​ൽ സ​മ്മേ​ള​ന പ​രി​പാ​ടി​ക​ൾ അ​വ​സാ​നി​ച്ച ശേ​ഷം മ​റൈ​ൻ​ഡ്രൈ​വ് പ​രി​സ​രം വൃ​ത്തി​യാ​ക്കി ഏ​വ​ർ​ക്കും മാ​തൃ​ക​യാ​കു​ക​യാ​ണ് ഇ​ട​തു​യു​വ​ജ​ന പ്ര​സ്ഥാ​ന​മാ​യ ഡി​വൈ​എ​ഫ്ഐ. അ​ഞ്ചു ദി​വ​സം നീ​ണ്ടു​നി​ന്ന അ​ഖി​ലേ​ന്ത്യാ സ​മ്മേ​ള​ന​ത്തി​നു ശേ​ഷ​മാ​ണ് പ്ര​വ​ർ​ത്ത​ക​ർ സ​മ്മേ​ള​ന ന​ഗ​രി​യി​ലെ മാ​ലി​ന്യ​ങ്ങ​ൾ മു​ഴു​വ​ൻ വാ​രി​ക്കൂ​ട്ടി​യ​ത്.

ഡി​വൈ​എ​ഫ്ഐ അ​ഖി​ലേ​ന്ത്യാ പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് റി​യാ​സ്, സെ​ക്ര​ട്ട​റി അ​വോ​യ് മു​ഖ​ർ​ജി, സം​ഘാ​ട​ക സ​മി​തി ചെ​യ​ർ​മാ​ൻ പി.​രാ​ജീ​വ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു വൃ​ത്തി​യാ​ക്ക​ൽ. പ്ര​വ​ർ​ത്ത​ക​ർ ശേ​ഖ​രി​ച്ച മാ​ലി​ന്യ​ങ്ങ​ൾ സം​സ്ക​രി​ക്കു​ന്ന​തി​നാ​യി ചാ​ക്കു​ക​ളി​ലാ​ക്കി കോ​ർ​പ​റേ​ഷ​ൻ ജീ​വ​ന​ക്കാ​ർ​ക്കു കൈ​മാ​റി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.