കേ​ര​ള മു​ഖ്യ​ന് ബ​ഹ്റൈ​ൻ ക്രൗ​ണ്‍ പ്രി​ൻ​സി​ന്‍റെ വ​ക ലാ​ൽ​സ​ലാം കേ​ക്ക്
Saturday, February 11, 2017 11:29 PM IST
ബ​ഹ്റൈ​നി​ൽ ത്രി​ദി​ന സ​ന്ദ​ർ​ശ​നം ന​ട​ത്തിയ കേ​ര​ള മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന് സ്നേ​ഹാ​ദ​ര​മാ​യി ബ​ഹ്റൈ​ൻ ക്രൗ​ണ്‍ പ്രി​ൻ​സി​ന്‍റെ ലാ​ൽ​സ​ലാം കേ​ക്ക്.
മു​ഖ്യ​മ​ന്ത്രി​ക്ക് ഒ​രു​ക്കി​യ അ​ത്താ​ഴ​വി​രു​ന്നി​ന്‍റെ പ്ര​ധാ​ന ആ​ക​ർ​ഷ​ണ​മാ​യ​ത് അ​രി​വാ​ൾ ചു​റ്റി​ക ചി​ഹ്ന​വും ഒ​പ്പം ലാ​ൽ സ​ലാം എ​ന്നും ആ​ലേ​ഖ​നം ചെ​യ്ത ചു​വ​ന്ന കേ​ക്ക് ആ​യി​രു​ന്നു. കേ​ക്കി​നു സ​മീ​പം പി​ണ​റാ​യി വി​ജ​യ​നൊ​പ്പം നി​ന്ന് ബ​ഹ്റൈ​നി​ലെ മ​ന്ത്രി​മാ​ർ ഫോ​ട്ടോ​യും എ​ടു​ത്തു.

ക്രൗ​ണ്‍​പ്രി​ൻ​സ് കോ​ർ​ട്ടി​ന്‍റെ അ​ധി​പ​നും ബ​ഹ്റൈ​ൻ രാ​ജ​കു​മാ​ര​നു​മാ​യ ഷെ​യ്ഖ് ഖ​ലീ​ഫ ബി​ൻ സേ​ജ് ആ​ണ് സ​മാ​പ​ന​ദി​വ​സം മു​ഖ്യ​മ​ന്ത്രി​ക്കും പ്ര​തി​നി​ധി​സം​ഘ​ത്തി​നും വി​രു​ന്ന് ഒ​രു​ക്കി​യ​ത്. പി​ണ​റാ​യി വി​ജ​യ​ന്‍റെ ഭാ​ര്യ ക​മ​ല, ന​ളി​നി നെ​റ്റോ, ജോ​ണ്‍ ബ്രി​ട്ടാ​സ്, എം.​എ. യൂ​സ​ഫ​ലി, ര​വി പി​ള്ള തു​ട​ങ്ങി​യ​വ​രും വി​രു​ന്നി​ൽ പ​ങ്കെ​ടു​ത്തു. നേ​ര​ത്തെ, രാ​ജാ​വ് ഹ​മ​ദ് ബി​ൻ ഈ​സ ആ​ൽ ഖ​ലീ​ഫ​യു​മാ​യും ക്രൗ​ണ്‍ പ്രി​ൻ​സു​മാ​യും മു​ഖ്യ​മ​ന്ത്രി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യി​രു​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.