ഫേസ്ബുക്ക് ചിത്രത്തിന് കമന്‍റായി വെ​ല്ലു​വി​ളി​; ചു​ട്ട​മ​റു​പ​ടി ന​ല്കി രൂ​പേ​ഷ്
ടോ​വി​നോ​യും രൂ​പേ​ഷ് പീ​താം​ബ​ര​നും ഒ​ന്നി​ക്കു​ന്ന ഒ​രു മെ​ക്സി​ക്ക​ൻ അ​പാ​ര​ത റി​ലീ​സി​നൊ​രു​ങ്ങു​ക​യാ​ണ്. കാം​പ​സ് രാ​ഷ്ട്രീ​യം പ്ര​മേ​യ​മാ​ക്കി​യ ചി​ത്ര​ത്തി​ന്‍റെ ടീ​സ​റും ട്രെ​യി​ല​റു​മെ​ല്ലാം വ​ൻ ത​രം​ഗ​മാ​യി​രു​ന്നു. എ​സ്എ​ഫ്ഐ നേ​താ​വാ​യി ടോ​വി​നോ എ​ത്തു​മ്പോ​ൾ കെ​എ​സ്‌യു ​നേ​താ​വാ​യാ​ണ് രൂ​പേ​ഷ് ചി​ത്ര​ത്തി​ലെ​ത്തു​ന്ന​ത്. കെഎ​സ്‌യു​വി​ന്‍റെ കൊ​ടി​യേ​ന്തി നി​ൽ​ക്കു​ന്ന ചി​ത്ര​ത്തി​ലെ പോ​സ്റ്റ​ർ രൂ​പേ​ഷ് ത​ന്‍റെ ഫേ​സ്ബു​ക്ക് പേ​ജി​ൽ പോ​സ്റ്റ് ചെ​യ്തി​രു​ന്നു. ഇ​തി​നു താ​ഴെ ഒ​രാ​ൾ ചെ​യ്ത ക​മ​ന്‍റും അ​തി​ന് രൂ​പേ​ഷ് ന​ല്കി​യ ചു​ട്ട മ​റു​പ​ടി​യു​മാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ നി​റ​യു​ന്ന​ത്.

"പ​ടം ഇ​റ​ങ്ങ​ട്ടെ, ബാ​ക്കി എ​ന്നി​ട്ട്.. എ​സ്എ​ഫ്ഐ​ക്കാ​രു​ടെ മേ​ൽ ഒ​രു​തു​ള്ളി ചോ​ര പൊ​ടി​ഞ്ഞാ​ൽ മോ​നേ രൂ​പേ​ഷേ​ട്ടാ ഇ​ങ്ങ​ള് തീ​ർ​ന്നു...' എ​ന്നാ​ണ് ഒ​രാ​ൾ ക​മ​ന്‍റ് ചെ​യ്ത​ത്. "ഞാ​ൻ അ​ഡ്ര​സ് അ​യ​ച്ചു​ത​രാം, വ​ന്നു തീ​ർ​ക്ക്..' എ​ന്ന് രൂ​പേ​ഷ് മ​റു​പ​ടി​യും ന​ല്കി. പി​ന്നീ​ട് ഈ ​ക​മ​ന്‍റി​ന്‍റെ സ്ക്രീ​ൻ​ഷോ​ട്ട് അ​ദ്ദേ​ഹം ഫേ​സ്ബു​ക്കി​ൽ പോ​സ്റ്റ് ചെ​യ്യു​ക​യും ചെ​യ്തു. രാ​ഷ്ട്രീ​യ​ത്തെ സി​നി​മ​യു​മാ​യി കൂ​ട്ടി​ക്ക​ല​ർ​ത്ത​രു​തെ​ന്ന് താ​ൻ പ​റ​ഞ്ഞ​ത് ഇ​ത് ഉ​ദ്ദേ​ശി​ച്ചാ​ണെ​ന്നും ജ​ന​ശ്ര​ദ്ധ നേ​ടു​ന്ന​തി​നാ​യി കോ​പ്രാ​യ​ങ്ങ​ൾ കാ​ട്ടു​ന്ന ഇ​ത്ത​ര​ക്കാ​രോ​ടു ല​ജ്ജ തോ​ന്നു​ന്നു​വെ​ന്നും രൂ​പേ​ഷ് ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.