"അവൾ തകർന്നില്ല, ഞങ്ങളാണ് തളർന്നത്..'
Saturday, February 18, 2017 11:58 PM IST
കൊച്ചിയിൽ യുവനടിക്കു നേരെയുണ്ടായ അതിക്രമത്തിൽ രൂക്ഷവിമർശനവുമായി നടി മഞ്ജു വാര്യർ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് താരം തന്‍റെ പ്രതിഷേധം അറിയിച്ചത്. ഹാഷ് ടാഗുകൾ സൃഷ്ടിച്ചുള്ള പ്രതിഷേധങ്ങൾക്കു പകരം ഒരു തിരുത്തിനുള്ള പ്രതിഷേധമാണ് ആവശ്യമെന്ന് താരം ആഹ്വാനം ചെയ്തു.

ഇപ്പോൾ നമ്മൾ ഇരയുടെ ഒപ്പം നിൽക്കുകയാണ് വേണ്ടതെന്നും എന്നിട്ട് എന്തുകൊണ്ടാണ് ഇങ്ങനെ എന്നും ഒരു നിമിഷം ചിന്തിക്കണമെന്നും മഞ്ജു പറയുന്നു. സ്ത്രീ സമത്വമുൾപ്പെടെ പലതിലും മാതൃകയെന്ന് സ്വയം അഭിമാനിക്കുന്ന കേരളം ഇതിന് എന്ത് ഉത്തരം നൽകും? കേവലം പ്രസംഗങ്ങളിൽ ഉയർത്തിപ്പിടിക്കേണ്ടതല്ല സ്ത്രീത്വത്തിന്‍റെ അഭിമാനം. അത് ചോദിച്ചോ, കെഞ്ചിക്കരഞ്ഞോ വാങ്ങേണ്ടതുമല്ല. പുരുഷനു താൻ കൊടുക്കുന്ന ബഹുമാനം തിരിച്ചുകിട്ടാൻ സ്ത്രീക്ക് അവകാശമുണ്ട്- മഞ്ജു പറഞ്ഞു.

നേരത്തെ, സംഭവത്തിൽ പ്രതിഷേധമറിയിച്ച് സിനിമാ, രാഷ്ട്രീയ സാംസ്കാരിക മേഖലകളിലെ പ്രമുഖർ രംഗത്തെത്തിയിരുന്നു. നടനും എംപിയുമായ ഇന്നസെന്‍റ്, പൃഥ്വിരാജ്, മേജർ രവി, അനൂപ് മേനോൻ തുടങ്ങിയവർ രൂക്ഷമായ ഭാഷയിലാണ് നടിക്കെതിരായ അതിക്രമത്തെ വിമർശിച്ചത്.

മഞ്ജുവിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്:

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.