പെണ്‍മയെ പ്രചോദിപ്പിച്ച് ഉൗർവസി ഉൗർവസിയുടെ ഫെമിനിസ്റ്റ് വേർഷൻ
Saturday, February 25, 2017 7:49 AM IST
’ഉൗർവസി...ആ ചില്ലു കൂട് തകർത്തു പുറത്തു വരൂ...’ സ്ത്രീക്കു ചുറ്റും സമൂഹം തീർത്തിരിക്കുന്ന നിയന്ത്രണങ്ങളുടെ ചി​ല്ലു കൂ​ടു​ക​ൾ തകർക്കാനുളള ആഹ്വാനമാകുകയാണ് ഉൗർവസി ഉൗർവസി എന്ന എ.ആർ. റഹ്‌മാൻ ഹിറ്റിന്‍റെ ഫീമെയിൽ വേർഷൻ. ഡൽഹി കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ’ബ്രേക്ക് ത്രൂ’ എന്ന സ്ത്രീ ശാക്തീകരണ സംഘടനയാണ് "കാതലനിലെ’ സൂപ്പർ ഹിറ്റ് ഗാനത്തിനു ഫെമിനിസ്റ്റ് വേർഷൻ അവതരിപ്പിച്ചു പെണ്‍പോരാട്ടത്തിനു പുതുവഴി തേടിയത്.

"ഉൗർവസി ഇറ്റ്സ് ഓൾ ബുൾഷിറ്റ്' എന്നാരംഭിക്കുന്ന ഗാനത്തിൽ സമൂഹം പറയുന്ന കള്ളക്കഥകൾ വിശ്വസിക്കാതിരിക്കാൻ സ്ത്രീകളോടു ആവശ്യപ്പെടുന്നു. ലൈംഗികതയ്ക്കു വേണ്ടിയല്ല വിവാഹം കഴിക്കുന്നത്. മദ്യലഹരിയിലേ പുരുഷൻമാർ ബലാൽസംഗം ചെയ്യുകയുളളു എന്നുളളതും നുണയാണ്. പുരുഷൻ ഭരിക്കുന്ന സമൂഹം പെണ്ണിനെ നിരന്തരം കബളിപ്പിക്കുകയാണ്. ജീവിതം ഒന്നേയുള്ളൂ. ആസ്വദിക്കു...ആഘോഷിക്കു.. ഉൗർവസീ... ഇങ്ങനെ പോകുന്നു പാട്ടിലെ സ്വാതന്ത്ര്യ പ്രഖ്യാപനങ്ങൾ.

ശോഭാ എസ്.വിയും സൗമ്യ അഗർവാളും ചേർന്നാണ് റീമിക്സ് പാടിത്തകർത്തിരിക്കുന്നത്. ബ്രേക്ക് ത്രൂവിന്‍റെ മീഡിയ വിഭാഗം പുറത്തിറക്കിയിരിക്കുന്ന വീഡിയോ ആൽബം ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞു.

വീഡിയോ കാണാം:

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.