ബൽറാമും പിണറായി വിജയനും പിന്നെ റാവുത്തറും
Sunday, February 26, 2017 1:48 AM IST
മോ​ഹ​ൻ​ലാ​ൽ ചി​ത്ര​മാ​യ വി​യ​റ്റ്നാം കോ​ള​നി​ക്കും ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ​യ്ക്കും ത​മ്മി​ൽ എ​ന്താ​ണ് ബ​ന്ധം..? സം​ഗ​തി ക​ണ്ടു​പി​ടി​ച്ച​ത് എംഎൽഎ വി.​ടി. ബ​ൽ​റാ​മാ​ണ്. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ മം​ഗ​ളൂ​രു യാ​ത്ര​യു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തി ബ​ൽ​റാം ഫേ​സ്ബു​ക്കി​ലി​ട്ട വി​യ​റ്റ്നാം കോ​ള​നി ക്ലി​പ്പ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ​ലി​യ ച​ർ​ച്ച​യാ​യി​ക്ക​ഴി​ഞ്ഞു. ബൽറാമിനെ അനുകൂലിച്ചും പ്രതിഷേധിച്ചും നിരവധി കമന്‍റുകൾ നിറഞ്ഞുകഴിഞ്ഞു.

സം​ഘ​പ​രി​വാ​ർ ഭീ​ഷ​ണി​യെ തു​ട​ർ​ന്ന് പി​ണ​റാ​യി വി​ജ​യ​ന് സി​ദ്ധ​രാ​മ​യ്യ സ​ർ​ക്കാ​ർ ക​ന​ത്ത സു​ര​ക്ഷ​യാ​ണ് ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്ന​ത്. ന​​​ഗ​​​ര​​​ത്തി​​​ൽ മാ​​​ത്രം 3000 പോ​​​ലീ​​​സു​​​കാ​​​രെ സ​​​ർ​​​വ​​സ​​​ന്നാ​​​ഹ​​​ങ്ങ​​​ളു​​​മാ​​​യി നി​​​യോ​​​ഗി​​​ച്ചി​​​രു​​​ന്നു. ആ​​​റ് എ​​​സ്പി​​​മാ​​​ർ, പ​​​ത്ത് എ​​​എ​​​സ്പി​​​മാ​​​ർ എ​​​ന്നി​​​വ​​​ർ​​​ക്കാ​​​യി​​​രു​​​ന്നു സു​​​ര​​​ക്ഷാ​​ചു​​​മ​​​ത​​​ല. ന​​​ഗ​​​ര​​​ത്തി​​​ന്‍റെ വി​​​വി​​​ധ ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ 600 സി​​​സി​​​ടി​​​വി കാ​​​മ​​​റ​​​ക​​​ളും സ്ഥാ​​​പി​​​ച്ചി​​​രു​​​ന്നു. ആ​​​റു ഡ്രോ​​​ണ്‍ കാ​​​മ​​​റ​​​ക​​​ളും സ​​​ജ്ജീ​​​ക​​​രി​​​ച്ചിരുന്നു.

ഈ സുരക്ഷയിൽ വേദിയിൽ നിന്ന് മുഖ്യമന്ത്രി ആർഎസ്എസിനെതിരേ ആഞ്ഞടിച്ചതിനെയാണ് ബൽറാം ട്രോളിയത്. വിയറ്റ്നാം കോളനിയിൽ മോഹൻലാലും ഇന്നസെന്‍റും അഭിനയിച്ച സീൻ ആണ് വീഡിയോയിൽ. സംഘപരിവാർ സംഘടനകൾ പിണറായിയെയല്ല, സിദ്ധരാമയ്യയെയാണ് ഭയക്കുന്നതെന്നാണ് ബൽറാം വീഡിയോയിലൂടെ പറഞ്ഞുവയ്ക്കുന്നത്. "ഇന്ദ്രനും ചന്ദ്രനും വിചാരിച്ചിട്ട്‌ നടന്നില്ല. പിന്നാ ഒരു ഓട്ടോറിക്ഷക്കാരൻ' എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ...

വീഡിയോ കാണാം..

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.