അ​ങ്ക​മാ​ലി ഡ​യ​റീ​സ് കണ്ട് ത്രില്ലടിച്ച് മോ​ഹ​ൻ​ലാ​ൽ
Wednesday, March 8, 2017 8:52 AM IST
എ​ണ്‍​പ​ത്തി​യാ​റു പു​തു​മു​ഖ​ങ്ങ​ളെ അ​ണി​നി​ര​ത്തി ലി​ജോ ജോ​സ് പെ​ല്ലി​ശേ​രി ഒ​രു​ക്കി​യ അ​ങ്ക​മാ​ലി ഡ​യ​റീ​സ് മി​ക​ച്ച അ​ഭി​പ്രാ​യ​ത്തോ​ടെ മു​ന്നേ​റു​ക​യാ​ണ്. ചി​ത്രം ക​ണ്ട് പ്ര​മു​ഖ​ര​ട​ക്കം അ​ഭി​ന​ന്ദ​ന​ങ്ങ​ളു​മാ​യി എ​ത്തി. അ​തേ​സ​മ​യം, ഇ​ന്ന് ചി​ത്രം ക​ണ്ട് ഒ​രാ​ൾ ശ​രി​ക്കും ത്രി​ല്ല​ടി​ച്ചു. മ​റ്റാ​രു​മ​ല്ല, മ​ല​യാ​ള​ത്തി​ന്‍റെ സ്വ​ന്തം ലാ​ലേ​ട്ട​ൻ. ചി​ത്രം ക​ണ്ട ശേ​ഷം അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് ഫേ​സ്ബു​ക്കി​ലൂ​ടെ അ​ഭി​ന​ന്ദ​ന​ങ്ങ​ളും അ​റി​യി​ച്ചു താ​രം.

ചി​ത്രം നി​ർ​മി​ച്ചി​രി​ക്കു​ന്ന രീ​തി ത​നി​ക്ക് വ​ള​രെ​യേ​റെ ഇ​ഷ്ട​മാ​യെ​ന്നും എ​ല്ലാ​വ​രും മി​ക​ച്ച അ​ഭി​ന​യം കാ​ഴ്ച​വ​ച്ചെ​ന്നും പ​റ​ഞ്ഞ മോ​ഹ​ൻ​ലാ​ൽ ചി​ത്ര​ത്തി​നു തി​ര​ക്ക​ഥ​യൊ​രു​ക്കി​യ ചെ​മ്പ​ൻ വി​നോ​ദി​നും സം​വി​ധാ​യ​ക​ൻ ലി​ജോ​യ്ക്കും ടീ​മി​നും അ​ഭി​ന​ന്ദ​ങ്ങ​ൾ നേ​രു​ന്നു​വെ​ന്നും അ​റി​യി​ച്ചു.

തനിക്ക് ഇതുവരെ ലഭിച്ചതിൽ വച്ച് ഏറ്റവും മഹത്തായ കമന്‍റ് ആണിതെന്നാണ് ലിജോ ജോസ് പെല്ലിശേരി മറുപടി നല്കിയത്. മോഹൻലാലിന്‍റെ അഭിപ്രായം ഏറ്റവും വലിയ അംഗീകാരമായി കാണുന്നുവെന്ന് ചെമ്പൻ വിനോദും കമന്‍റ് ചെയ്തു.

മോ​ഹ​ൻ​ലാ​ലി​ന്‍റെ ഫേ​സ്ബു​ക്ക് പോ​സ്റ്റ്:

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.