ചെരിപ്പിടാത്ത അപ്പച്ചനെയാണ് എനിക്കിഷ്ടം- വൈറലായി പ്രവാസിമലയാളിയുടെ പോസ്റ്റ്
Tuesday, March 14, 2017 4:31 AM IST
മക്കൾ വിദേശത്ത് പോയി പരിഷ്ക്കാരികൾ ആയി മടങ്ങി എത്തുന്പോൾ പലപ്പോഴും വന്ന വഴി മറന്നു പോകാറുണ്ട്. അവരുടെ അഹങ്കാരത്തിന്‍റെ ഇരകൾ ആകുന്നത് പലപ്പോഴും മാതാപിതാക്കളും. വിദേശത്തു നിന്ന് വന്ന മക്കൾ മാതാപിതാക്കളെ മർദിക്കുകയും അതു ചിലപ്പോൾ കൊലപാതകത്തിൽ വരെ അവസാനിക്കുകയും ചെയ്ത വാർത്ത നമ്മൾ വായിച്ചറിയുകയും ചെയ്തിട്ടുണ്ട്.

എന്നാൽ ഇതിൽ നിന്നും എല്ലാം വ്യത്യസ്തമായി എങ്ങനെയാണ് എന്‍റെ അപ്പച്ചൻ ഇരിക്കുന്നത് അതു പോലെതന്നെ എനിക്കും ആകണമെന്നും ഞാൻ ഇന്ന് എന്തെങ്കിലും ആയിട്ടുണ്ടെങ്കിൽ അത് എന്‍റെ അപ്പച്ചന്‍റെ അധ്വാനത്തിന്‍റെ ഫലമാണന്നും അഭിമാനത്തോടെ വിളിച്ചുപറഞ്ഞ ഡേവിസ് ദേവസി ചിറമേലിന്‍റെ വാക്കുകളാണിത്.

"ചെരിപ്പിടാത്ത അപ്പച്ചനെയാണെനിക്കിഷ്ടം’

ഞാൻ ജോലി ചെയ്യുന്ന രാജ്യമായ ബഹറിനിലെക്ക് കുറേക്കാലമായി എന്‍റെ അപ്പച്ചനെ ഞാൻ ക്ഷണിക്കുന്നു. അപ്പോഴോക്കെ സന്തോഷത്തോടെ അപ്പച്ചൻ അത് നിരസിക്കുമായിരുന്നു. അതിനിടയിൽ മൂന്ന് പ്രാവശ്യം എന്‍റെ അമ്മച്ചി ബഹ്റനിൽ വന്ന് പോയി. അപ്പോഴും അപ്പച്ചൻ വന്നില്ല. ഈ കഴിഞ്ഞ ഡിസംബറിൽ ആണ് ഞാൻ ആ വിവരം അറിയിന്നത്, അപ്പച്ചൻ വരാൻ മടിക്കുന്നതിന്‍റെ കാരണം ’ എന്ന് തുടങ്ങുന്ന അദേഹത്തിന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റ് ഓരോരുത്തരും നിർബന്ധം വായിച്ചു ജീവിതത്തിൽ മാതൃകയാക്കേണ്ടതാണ്.

പാടത്തും പറന്പിലും പണിയെടുത്ത് ചെരുപ്പ് പോലുമിടാതെ ജീവിയ്ക്കുന്ന അവരെ അറപ്പോടെയും വെറുപ്പോടയും കാണുന്ന പുതുതലമുറയ്ക്കുള്ള ഒരു മുന്നറിയിപ്പും കൂടിയാണ് ഈ ഫേസ്ബുക്ക് പോസ്റ്റ്. മാതാപിതാക്കളെ സ്നേഹിക്കുകയും വാർധക്യ കാലത്ത് അവരുടെ ഒപ്പമായിരിക്കുക എന്നതാണ് മക്കൾ എന്ന നിലയിൽ അവർക്കു കൊടുക്കാൻ കഴിയുന്ന ഏറ്റവും വലിയ സമ്മാനവും എന്ന് ഡേവിസ് നമ്മെ ഓർമിപ്പിക്കുന്നു. ഡേവിസിന്‍റേ ഫേസ്ബുക്ക് പോസ്റ്റ് ആയിരങ്ങൾ ഷെയർ ചെയ്തു കഴിഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.