കുഞ്ഞിനെ കൊണ്ടുപോയ പുലിയെ ഓടിച്ചിട്ടു പിടിച്ച് അമ്മ
Friday, March 24, 2017 5:07 AM IST
അ​മ്മ​മാ​ർ​ക്കു​ള്ള ധൈ​ര്യം ഒ​രു​പ​ക്ഷേ മ​റ്റാ​ർ​ക്കും ഉ​ണ്ടാ​വ​ണ​മെ​ന്നി​ല്ല. സ്വ​ന്തം കു​ഞ്ഞി​ന് എ​ന്തെ​ങ്കി​ലും അ​പ​ക​ടം പ​റ്റി​യാ​ൻ മ​റ്റൊ​ന്നും നോ​ക്കാ​തെ എ​ടു​ത്തു​ചാ​ടു​ന്ന​വ​രാ​ണ് അ​മ്മ​മാ​ർ. അ​ത് മൃ​ഗ​ങ്ങ​ളാ​ണെ​ങ്കി​ലും മ​നു​ഷ്യ​രാ​ണെ​ങ്കി​ലും.

ക​ഴി​ഞ്ഞ ദി​വ​സം ഉ​ത്ത​ര​മും​ബൈ​യി​ലു​ള്ള ഒ​രു ആ​ദി​വാ​സി ഗ്രാ​മ​ത്തി​ൽ സം​ഭ​വി​ച്ച​തും അ​ത്ത​ര​ത്തി​ലൊ​ന്നാ​ണ്. സ​ഞ്ജ​യ് ഗാ​ന്ധി നാ​ഷ​ണ​ൽ പാ​ർ​ക്കി​നു സ​മീ​പ​മു​ള്ള ആ​ദി​വാ​സി ഗ്രാ​മ​ത്തി​ൽ​നി​ന്ന് മൂ​ന്നു വ​യ​സു​ള്ള കു​ഞ്ഞി​നെ പു​ലി പി​ടി​ച്ചു​കൊ​ണ്ടു​പോ​യി. ക​ര​ച്ചി​ൽ കേ​ട്ട അ​മ്മ ഓ​ടി​യെ​ത്തി​പ്പോ​ൾ ക​ണ്ട​ത് പു​ലി​യു​ടെ വാ​യി​ൽ കി​ട​ന്നു പി​ട​യു​ന്ന മ​ക​നെ​യാ​ണ്. 23കാ​രി​യാ​യ ആ ​അ​മ്മ പി​ന്നൊ​ന്നും നോ​ക്കി​യി​ല്ല കൈ​യി​ൽ കി​ട്ടി​യ മ​ര​ക്ക​ഷണ​വു​മാ​യി പു​ലി​യു​ടെ പി​ന്നാ​ലെ പാ​ഞ്ഞു. ഒ​ത്തു കി​ട്ടി​യ​പ്പോ​ൾ ന​ല്ല പ്ര​ഹ​ര​വും ന​ല്കി.

ഇ​തോ​ടെ കു​ട്ടി​യെ ഉ​പേ​ക്ഷി​ച്ച് പു​ലി കു​റ്റി​ക്കാ​ട്ടി​ൽ മ​റ​ഞ്ഞു. അ​പ്പോ​ഴേ​ക്കും ഗ്രാ​മ​വാ​സി​ക​ൾ സ്ഥ​ല​ത്തെ​ത്തി. പു​ലി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ കു​ട്ടി​യെ അ​ടു​ത്തു​ള്ള ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. കാ​ര്യ​മാ​യ പ​രി​ക്കി​ല്ലെ​ങ്കി​ലും പു​ലി​യു​ടെ പ​ല്ലു​കൊ​ണ്ട് ശ​രീ​രം മു​റി​ഞ്ഞി​രു​ന്നു. ര​ണ്ട് തു​ന്ന​ലു​ക​ൾ ഇ​ട്ട​ശേ​ഷം കു​ട്ടി​യെ ഡി​സ്ചാ​ർ​ജ് ചെ​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.