ആദ്യദിനം തന്നെ നൂറുകോടി; ബോക്സോഫീസ് തകർത്ത് ബാഹുബലിയുടെ പടയോട്ടം
Sunday, April 30, 2017 12:49 AM IST
ഇന്ത്യൻ‌ സിനിമയുടെ പല റിക്കാർഡുകളും ബാഹുബലി-2 മറികടക്കുമെന്ന സൂചന നല്കി ബോക്സ് ഓഫീസ് റിപ്പോർട്ട്. 28ന് 4800 കേന്ദ്രങ്ങളിലായി 6500 സക്രീനുകളിലെത്തിയ ബ്രഹ്മാണ്ഡചിത്രം കളക്ഷനിൽ ആദ്യദിനം തന്നെ സെഞ്ചുറിയടിച്ചു. റിപ്പോർട്ടുകൾ പ്രകാരം 108 കോടിയാണ് ബാഹുബലി ദ കൺക്ലൂഷന്‍റെ ഫസ്റ്റ് ഡേ കളക്ഷൻ. ആദ്യ പതിപ്പിന് അമ്പതുകോടിയായിരുന്നു ആദ്യ ദിന കളക്ഷന്‍.

ആന്ധ്രയിലും തെലുങ്കാനയിലുമായി 45 കോടി, തമിഴ്നാട്ടില്‍ നിന്ന് 14 കോടി എന്നിങ്ങനെയാണ് ചിത്രം നേടിയത്. കേരളത്തിൽ അഞ്ച് കോടിക്കും ഏഴുകോടിക്കുമിടയിൽ കളക്ഷൻ നേടിയതായാണ് സ്ഥിരീകരിക്കാത്ത കണക്കുകൾ.

ആഘോഷമോ അവധിയോ ഒന്നുമല്ലാതിരുന്നിട്ടും ആദ്യദിനം തന്നെ നൂറടിച്ച് റിക്കാർഡിട്ട് ഒരു ഇന്ത്യൻ സിനിമയ്ക്ക് ലഭിക്കാവുന്നതിൽ വച്ച് ഏറ്റവും സ്വപ്നതുല്യമായ തുടക്കമാണ് ബാഹുബലി-2 നേടിയത്. നാലുഭാഷകളിലായി ഇറങ്ങിയ ചിത്രം മൂന്നാം ദിവസവും റിലീസ് കേന്ദ്രങ്ങളിലെല്ലാം ഹൗസ്ഫുൾ ആയി ഓടുകയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.