"പറക്കാൻ ഭയമാണോ..?' വൈറലായി ഒരു പരസ്യം
Sunday, May 7, 2017 1:45 AM IST
കഴിഞ്ഞ കുറച്ചു നാളുകളായി വിമാനത്തിനുള്ളിൽ യാത്രക്കാർക്ക് നേരെ സുഖകരമല്ലാത്ത അനുഭവങ്ങൾ ഉണ്ടായ വാർത്തകൾ എല്ലാവരും അറിഞ്ഞതാണ്. യാത്രക്കാരിലൊരാളെ ജീവനക്കാർ മർദിച്ചത് എല്ലാവരിലും ഞെട്ടലുണ്ടാക്കിയ സംഭവമായിരുന്നു. ഇതിൽ നിന്നുമൊരു മാറ്റം ഉണ്ടാകുന്നതിനായി റോയൽ ജോർദാനിയൻ എയർലൈൻസ് അധികൃതർ പുതിയൊരു പരസ്യവുമായി രംഗത്ത് എത്തിയിരിക്കുകയാണ്.

ന്ധനിങ്ങൾക്ക് പറക്കാൻ ഭയമാണോന്ധ എന്ന തലക്കെട്ടോടെയുള്ള 1.9 മിനിട്ട് വീഡിയോ അസമത്വങ്ങൾക്കെതിരേയുള്ള സന്ദേശം കൂടിയാണ്. എന്തായാലും വീഡിയോ ഇപ്പോൾ വൈറലായി മാറിയിരിക്കുകയാണ്. ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്ന ഈ പരസ്യം ലക്ഷക്കണക്കിന് പേർ കണ്ടുകഴിഞ്ഞു.

വീഡിയോ കാണാം:

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.