എന്തൊരു ചൂട്..! നടുറോഡിൽ മുട്ടപൊരിച്ച് ഒഡീഷക്കാർ
Monday, May 22, 2017 2:10 AM IST
അ​​​ന്ത​​​രീ​​​ക്ഷ ഊ​​​ഷ്മാ​​​വ് ക്ര​​​മാ​​​തീ​​​ത​​​മാ​​​യ വ​​​ർ​​​ധി​​​ക്കു​​​ന്ന പ്ര​​​തി​​​ഭാ​​​സ​​​മാ​​​യ ഉ​​ഷ്ണ​​ക്കാ​​റ്റി​​ൽ ന​​​ട്ടം​​തി​​​രി​​​യു​​​ക​​​യാ​​​ണ് ഒ​​​ഡീ​​​ഷക്കാർ. സം​​​സ്ഥാ​​​ന​​​ത്തെ ചി​​​ല​​​ പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ൽ താ​​പ​​നി​​ല 45 ഡി​​​ഗ്രി സെ​​​ൽ​​​ഷസ് വ​​​രെ ഉ​​​യ​​​രു​​​ന്നു​​​ണ്ട്. നി​​​ല​​​വി​​​ൽ സം​​​സ്ഥാ​​​നം നേ​​​രി​​​ടു​​​ന്ന സ്ഥി​​​തിവി​​​ശേ​​​ഷ​​​ത്തി​​​ന്‍റെ തീ​​​വ്ര​​​ത ബോ​​​ധ്യ​​​പ്പെ​​​ടു​​​ത്താ​​​നാ​​​ണ് ഒ​​​ഡീ​​​ഷ​​​യി​​​ലെ തി​​​ത്‌ലഗഡ് സ്വ​​​ദേ​​​ശി​​​യാ​​​യ ആ ​​​യു​​​വാ​​​വ് മു​​​ട്ട​​​യു​​​മാ​​​യി ഇ​​​റ​​​ങ്ങി​​​യ​​​ത്.

ഗ്രാ​​​മ​​​ത്തി​​​ലെ പൊ​​​തു​​​വ​​​ഴി​​​യി​​​ൽ നി​​​ല​​​യു​​​റ​​​പ്പി​​​ച്ച യു​​​വാ​​​വ് താ​​​ൻ കൈ​​​വ​​​ശം ക​​​രു​​​തി​​​യ മു​​​ട്ട ഒ​​​രു പാ​​​ത്ര​​​ത്തി​​​ലേ​​​ക്കു പൊ​​​ട്ടി​​​ച്ചൊ​​ഴി​​​ച്ചു. ഒ​​​രു മി​​​നി​​​റ്റു​​പോ​​​ലും വേ​​​ണ്ടി​​​വ​​​ന്നി​​​ല്ല; മു​​​ട്ട ഒ​​​ന്നാ​​​ന്ത​​​രം ബു​​​ൾ​​​സ് ഐ​​​യി​​​യാ​​​യി മാ​​​റി. സ്റ്റൗ ​​​ഇ​​ല്ലാ​​തെ മു​​​ട്ട പൊ​​രി​​​ക്കു​​​ന്ന​​​തി​​​ന്‍റെ വീ​​​ഡി​​​യോ ദൃ​​​ശ്യ​​​ങ്ങ​​​ൾ യു​​​വാ​​​വ് ത​​​ന്നെ​​​യാ​​​ണ് സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ൽ പോ​​സ്റ്റ് ചെ​​യ്ത​​ത്. എ​​​ന്താ​​​യാ​​​ലും തീ​​​യി​​​ല്ലാ​​​തെ ബു​​​ൾ​​​സ് ഐ ​​പാ​​​കം ചെ​​​യ്യു​​ന്ന​​തി​​ന്‍റെ വീ​​​ഡി​​​യോ സ​​​മൂ​​​ഹ​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ൽ വൈ​​​റ​​​ലാ​​​യി​​​ക്ക​​​ഴി​​​ഞ്ഞു.
https://www.youtube.com/embed/ByYt6eCzM0A
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.