വ​നി​ത​ക​ൾ​ക്കൊ​പ്പം വ്യാ​യാ​മം ചെ​യ്ത് വ​ള​ർ​ത്തു​നാ​യ; ര​സ​ക​ര​മാ​യ വീ​ഡി​യോ
Monday, May 22, 2017 3:25 AM IST
ശാ​രീ​രി​ക​ക്ഷ​മ​ത നി​ല​നി​ർ​ത്തു​ന്ന​തി​ന് മ​നു​ഷ്യ​ർ വ്യാ​യാ​മം ചെ​യാ​റു​ണ്ട്. എ​ന്നാ​ൽ മ​നു​ഷ്യ​ർ​ക്കൊ​പ്പം മൃ​ഗ​ങ്ങ​ളും വ്യാ​യാ​മം ന​ട​ത്തി​യാ​ൽ അ​ത് കൗ​തു​ക​മാ​യി​രി​ക്കും. സ്റ്റാ​ൻ​ഫോ​ഡ് വി​മ​ൻ​സ് ക്രൂ ​എ​ന്ന സം​ഘ​ട​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കാ​ലി​ഫോ​ർ​ണി​യ​യി​ലെ റെ​ഡ്വൂ​ഡ് ബീ​ച്ചി​ൽ വ്യാ​യാ​മം ന​ട​ത്തി​യ​പ്പോ​ഴാ​ണ് അ​തി​ലൊ​രു വ​ള​ർ​ത്തു​നാ​യ​യും പ​ങ്കു​ചേ​ർ​ന്ന​ത്.

വ​നി​ത​ക​ൾ ത​ങ്ങ​ളു​ടെ കാ​ലു കൊ​ണ്ട് സൈ​ക്കി​ൾ ച​വി​ട്ടു​ന്ന​തു പോ​ലെ എ​ക്സൈ​സ് ചെ​യ്യു​ന്പോ​ൾ ഇ​തി​നു സ​മീ​പം ഗോ​ൾ​ഡ​ൻ റി​ട്രീ​വ​ർ ഇ​ന​ത്തി​ൽ​പെ​ട്ട റി​പ്ടൈ​ഡ് എ​ന്ന നാ​യ​യും ഇ​വ​രെ അ​നു​ക​രി​ക്കു​ക​യാ​ണ്. നാ​യ​വ്യാ​യാ​മ​ത്തി​ന്‍റെ വീ​ഡി​യോ ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യാ​യി​ൽ വൈ​റ​ലാ​കു​ക​യാ​ണ്.
https://www.youtube.com/embed/eI3QFcejm1c
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.