മുളകാണ്, പക്ഷേ കഴിച്ചാല്‍ മരിക്കും!
Wednesday, May 24, 2017 4:21 AM IST
ഒ​രു ചെ​റി​യ കാ​ന്താ​രിമു​ള​ക് ക​ടി​ച്ചാ​ല്‍പ്പോ​ലും എ​രി​വു താ​ങ്ങാ​നാ​കാ​ത്ത​വ​രാ​ണ് ന​മ്മി​ളി​ല്‍ പ​ല​രും. അ​തേ​സ​മ​യം മു​ള​ക് ക​ഴി​ച്ച് റി​ക്കാ​ര്‍ഡു​ക​ള്‍ സ്വ​ന്ത​മാ​ക്കി​യ​വ​രു​മു​ണ്ട്. അ​ങ്ങ​നെ​യു​ള്ള​വ​ര്‍ക്കൊ​രു വെ​ല്ലു​വി​ളി​യാ​യി മാ​റു​ക​യാ​ണ് "ഡ്രാ​ഗ​ണ്‍സ് ബ്ര​ത്ത്' എ​ന്ന പ്ര​ത്യേ​ക ഇ​നം മു​ള​ക്‍.

വ​ള​രെ ആ​ക​സ്മി​ക​മാ​യാ​ണ് ശാ​സ്ത്ര​ജ്ഞ​ര്‍ ഈ ​ഇ​നം മു​ള​ക്‍ വ​ള​ര്‍ത്തി​യ​ത്. ഇ​വ​യു​ടെ എ​രി​വു കാ​ര​ണം ഇ​തു ക​ഴി​ക്കു​ന്ന​യാ​ള്‍ക്ക് മ​ര​ണം വ​രെ സം​ഭ​വി​ച്ചേ​ക്കാ​മെ​ന്ന് വി​ദ​ഗ്ധ​ര്‍ പ​റ​യു​ന്നു. മൈ​ക്ക് സ്മി​ത്ത് എ​ന്ന ക​ര്‍ഷ​ക​നും നോ​ട്ടിം​ഗ്ഹാം ട്ര​ന്‍റ് സ​ര്‍വ​ക​ലാ​ശാ​ല​യി​ലെ ശാ​സ്ത്ര​ജ്ഞ​രും ചേ​ര്‍ന്നാ​ണ് ഡ്രാ​ഗ​ണ്‍സ് ബ്ര​ത്ത് വ​ള​ര്‍ത്തി​യെ​ടു​ത്ത​ത്.

ഇ​വ​യി​ല്‍നി​ന്നു കി​ട്ടു​ന്ന എ​ണ്ണ ബോ​ധ​ഹാ​രി​ക​ള്‍ക്കു പ​ക​രം ഉ​പ​യോ​ഗി​ക്കാ​വു​ന്ന​താ​ണ്. അ​തു​കൊ​ണ്ടു​ത​ന്നെ പ​ര​മ്പ​രാ​ഗ​ത​മാ​യ മ​രു​ന്ന​ക​ളോ​ട് അ​ല​ര്‍ജി​യു​ള്ള​വ​ര്‍ക്ക് ഇ​ത് ഒ​ര​നു​ഗ്ര​ഹ​മാ​കു​മെ​ന്ന് ഗ​വേ​ഷ​ക​ര്‍ അ​റി​യി​ച്ചു. ലോ​ക​ത്തി​ലെ ഏ​റ്റ​വും എ​രി​വു​ള്ള മു​ള​ക് ക​ണ്ടു പി​ടി​ച്ച​തി​നു​ള്ള ഗി​ന്ന​സ് റി​ക്കാ​ര്‍ഡി​ന​പ​ക്ഷി​ച്ച സ്മി​ത്ത് അ​വ​രു​ടെ സ്ഥി​രീ​ക​ര​ണ​ത്തി​നാ​യി കാ​ത്തി​രി​ക്കു​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.