മഞ്ജുവിന്‍റെ വിവാഹനിശ്ചയം കഴിഞ്ഞു..‍‍? വാർത്തയ്ക്കു പിന്നിൽ പ്രമുഖ ദേശീയമാധ്യമം
Sunday, May 28, 2017 2:55 AM IST
മഞ്ജു വാര്യരുടെ വിവാഹനിശ്ചയം കഴിഞ്ഞെന്ന വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ കത്തിപ്പടരുന്നു. ടൈംസ് ഓഫ് ഇന്ത്യയാണ് ഈ വാര്‍ത്ത പുറത്തു വിട്ടത്. എന്നാല്‍ വാര്‍ത്ത ശുദ്ധ അസംബന്ധമാണെന്നാണ് മഞ്ജുവിന്‍റെ അടുത്ത സുഹൃത്തുക്കള്‍ പറയുന്നത്. തിരുവനന്തപുരത്ത് ഉദാഹരണം സുജാതയെന്ന സിനിമയുടെ സെറ്റിലാണ് മഞ്ജു. സോഷ്യല്‍ മീഡിയയിലെ പ്രചാരണമെന്ന തരത്തില്‍ ചോദ്യ ചിഹ്നവുമായാണ് മഞ്ജുവിന്‍റെ വിവാഹ നിശ്ചയ വാര്‍ത്ത ടൈംസ് ഓഫ് ഇന്ത്യ നല്‍കിയത്.

മുംബൈയിലെ പ്രമുഖ ബിസിനസുകാരനുമായി വിവാഹം ഉറപ്പിച്ചെന്നാണ് പ്രചരണമെന്നും ടൈംസ് ഓഫ് ഇന്ത്യ പറയുന്നുണ്ട്. എന്നാല്‍ വാര്‍ത്തയ്ക്ക യാതൊരു സ്ഥിരീകരണവുമില്ല. വാർത്തയോട് മഞ്ജു പ്രതികരിച്ചിട്ടുമില്ല.



മഞ്ജുവാര്യര്‍ നായികയാകുന്ന ഉദാഹരണം സുജാതയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഈയിടെ റിലീസ് ചെയ്തിരുന്നു. മഞ്ജു വാര്യര്‍ വിധവയും 15 വയസുകാരിയുടെ അമ്മയായും വേഷമിടുന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് തലസ്ഥാന നഗരിയില്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. മാര്‍ട്ടിന്‍ പ്രക്കാട്ടിന്‍റെ അസോസിയേറ്റായിരുന്ന ഫാന്‍റം പ്രവീണാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മാര്‍ട്ടിന്‍ പ്രക്കാട്ടും ജോജു ജോര്‍ജുമാണ് നിര്‍മ്മാതാക്കള്‍.

കമലിന്‍റെ ആമിയിൽ മാധവിക്കുട്ടിയായും മഞ്ജു എത്തുന്നുണ്ട്. ചിത്രത്തിന്‍റെ രണ്ടാം ഷെഡ്യൂൾ ഉടൻ തുടങ്ങും. ഇതിനൊപ്പം മഞ്ജു മോഹന്‍ലാല്‍ ഫാനാകുന്ന മോഹന്‍ലാല്‍ എന്ന ചിത്രവും ഉടന്‍ തുടങ്ങും. മോഹൻലാൽ നായകനായ വില്ലൻ എന്ന ചിത്രമാണ് മഞ്ജുവിന്‍റേതായി പുറത്തിറങ്ങാനിരിക്കുന്ന വന്പൻ ചിത്രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.