"ഇനി എലി എന്നെ സഹിക്കും; ജീവിതത്തിൽ സന്തോഷം മാത്രം പോരല്ലോ..'
Friday, June 16, 2017 12:39 AM IST
ഗോ​ദ എ​ന്ന സി​നി​മ തി​യ​റ്റ​റു​ക​ളി​ൽ വി​ജ​യി​ച്ചു മു​ന്നേ​റുന്നതിനിടെ സം​വി​ധാ​യ​ക​നാ​യ ബേ​സി​ൽ ജോ​സ​ഫ് വി​വാ​ഹി​തനാ​കു​ന്നു​വെ​ന്ന വാ​ർ​ത്തയും പു​റ​ത്തു വ​ന്നി​രു​ന്നു. അതേസമയം, വധു ആരെന്നുള്ളത് സസ്പെൻസായി നിലനിന്നു. എ​ന്നാ​ൽ ആ​രാ​ധ​ക​രെ കാ​ത്തി​രു​ത്തി മു​ഷി​പ്പി​ക്കാ​തെ വ​ധു​വി​ന്‍റെ ചി​ത്ര​മു​ൾ​പ്പ​ടെ വി​വാ​ഹവിശേ​ഷ​ങ്ങ​ൾ ആ​രാ​ധ​ക​രു​മാ​യി പ​ങ്കു​വ​ച്ചി​രി​ക്കു​ക​യാ​ണ് ബേ​സി​ൽ.

ചെന്നൈയിൽ ഐടി ഉദ്യോഗസ്ഥയായ എ​ലി​സ​ബ​ത്ത് സാമുവൽ ആണ് വധു. തി​രു​വ​നന്ത​പു​രം എൻജിനി​യ​റിം​ഗ് കോ​ള​ജി​ൽ വ​ച്ച് പ​രി​ച​യ​പ്പെ​ട്ട ഇ​വ​ർ ഏ​ഴു​വ​ർ​ഷ​ത്തെ സൗ​ഹൃ​ദ​ത്തി​നു ശേ​ഷ​മാ​ണ് വി​വാ​ഹി​ത​രാ​കു​ന്ന​ത്. ബേ​സി​ൽ വ​ള​രെ ര​സ​ക​ര​മാ​യ രീ​തി​യി​ലാ​ണ് എ​ലി​സ​ബ​ത്തി​നെ ഫേസ്ബുക്കിലൂടെ ആ​രാ​ധ​ക​ർ​ക്കു പ​രി​ച​യ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

പ്രി​യ സം​വി​ധാ​യ​ക​ന്‍റെ ജീ​വി​ത​ത്തി​ലെ മ​നോ​ഹ​ര​മാ​യ മു​ഹൂ​ർ​ത്ത​ത്തി​ന് ആ​ശം​സ​ക​ളു​മാ​യി ആ​രാ​ധ​ക​രെ​ല്ലാം എ​ത്തി​യി​രി​ക്കു​ക​യാ​ണ്. ഇനി വിവാഹത്തീയതിക്കായുള്ള കാത്തിരിപ്പാണ്.

ബേസിൽ ജോസഫിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്:

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.