അ​മ്മ​യൊ​രു​ക്കി​യ സ​മ്മാ​നം ക​ണ്ട് അ​ന്തം​വി​ട്ട് മ​ക​ൻ
Sunday, June 18, 2017 1:13 AM IST
മ​ക്ക​ൾ​ക്കു വേ​ണ്ടി വ്യ​ത്യ​സ്ത​മാ​യ സ​മ്മാ​നം ഒ​രു​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​രാ​ണ് മി​ക്ക മാ​താ​പി​താ​ക്ക​ളും. എ​ന്നാ​ൽ ഒ​രു അ​മ്മ ത​ന്‍റെ മ​ക​നു വേ​ണ്ടി ചെ​യ്ത​തു ക​ണ്ടു ക​ണ്ണു ത​ള്ളി​യി​രി​ക്കു​ക​യാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ. മി​ഷേ​ൽ ഫോ​ളി എ​ന്ന സ്ത്രീ​യാ​ണ് ത​ന്‍റെ മ​ക​ന്‍റെ മു​ഖ​ച്ഛാ​യ​യി​ൽ വീ​ട്ടി​ലെ പൂ​ന്തോ​ട്ട​ത്തി​ലെ ഒ​രു ചെ​ടി വെ​ട്ടി​യൊ​രു​ക്കി. എ​ല്ലാ​വ​രെ​യും അ​ത്ഭു​ത​പ്പെ​ടു​ത്തി​യി​ക്കു​ന്ന​ത്. ആ​ർ​ട്ടി​ൽ ബി​രു​ദം നേ​ടി​യ മി​ഷേ​ൽ ആ​ദ്യ​മാ​യ​ല്ല ഇ​ത്ത​ര​ത്തി​ലു​ള്ള രൂ​പ​ങ്ങ​ൾ സൃ​ഷ്ടി​ച്ച് സോ​ഷ്യ​ൽ മീ​ഡി​യാ​യു​ടെ കൈ​യ​ടി വാ​ങ്ങി​യി​രി​ക്കു​ന്ന​ത്.

ബ​ർ​മിം​ഗ​ഹാ​മി​ലെ ഹാ​ർ​ബോ​ണി​ലു​ള്ള താ​ൻ ഏ​റ്റ​വു​മ​ധി​കം ഇ​ഷ്ട​പ്പെ​ടു​ന്ന പൂ​ന്തോ​ട്ട​ത്തി​ലാ​ണ് ഇ​വ​ർ സ്വ​ന്തം മ​ക​ന്‍റെ മു​ഖം ചെ​ടി​യി​ൽ കൊ​ത്തി​യെ​ടു​ത്ത​ത്. ത​ന്‍റെ ത​ല​യു​ടെ ര​ണ്ടി​ര​ട്ടി വ​ലി​പ്പ​ത്തി​ൽ മി​നു​ക്കി​യെ​ടു​ത്ത ത​ല ക​ണ്ട് അ​ന്തം വി​ട്ടു നി​ൽ​ക്കു​ക​യാ​ണ് കാ​ർ​ഡി​ഫ് യൂ​ണി​വേ​ഴ്സി​റ്റി​യി​ലെ മൂ​ന്നാം വ​ർ​ഷ ബ​രു​ദ വി​ദ്യാ​ർ​ഥി​യാ​യ ബ്ര​ണ്ണ​ൻ.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.