കോ​ഹ്‌ലിയെ ജ​യി​ലി​ൽ അ​ട​യ്ക്ക​ണ​മെ​ന്ന് കെ​ആ​ർ​കെ; പൊങ്കാലയു​മാ​യി പാ​ക് ആ​രാ​ധ​ക​ർ
Monday, June 19, 2017 2:27 AM IST
ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് നാ​യ​ക​ൻ വി​രാ​ട് കോ​ഹ്‌​ലി​ക്കെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി ബോ​ളി​വു​ഡ് നി​രൂ​പ​ക​നും ന​ട​നു​മാ​യ ക​മാ​ൽ റാ​ഷി​ദ് ഖാ​ൻ. ചാ​ന്പ്യ​ൻ​സ് ട്രോ​ഫി ക്രി​ക്ക​റ്റി​ന്‍റെ ഫൈ​ന​ലി​ൽ പാ​ക്കി​സ്ഥാ​നോ​ട് തോ​റ്റ​ത്തി​ന് തൊ​ട്ടു​പി​ന്നാ​ലെ​യാ​ണ് ഇ​ന്ത്യ​ൻ ടീ​മി​നും ​ കോ​ഹ്‌​ലി​ക്കും എതിരെ കെ​ആ​ർ​കെ രം​ഗ​ത്തെ​ത്തി​യ​ത്. ""പാ​ക്കി​സ്ഥാ​ന് മു​ന്പി​ൽ 130 കോ​ടി ഇ​ന്ത്യ​ക്കാ​രു​ടെ അ​ഭി​മാ​നം അ​ടി​യ​റ​വ് വെ​ച്ച കോ​ഹ്‌​ലി​യെ ക്രി​ക്ക​റ്റി​ൽ നി​ന്ന് ആ​ജീ​വ​നാ​ന്തം വി​ല​ക്ക​ണം. കോ​ഹ്‌​ലി​യെ ജ​യി​ലി​ൽ അ​ട​യ്ക്ക​ണം''-​കെ​ആ​ർ​കെ ട്വീ​റ്റ് ചെ​യ്തു.




എ​ന്നാ​ൽ കോ​ഹ്‌ലിയെ വി​മ​ർ​ശി​ച്ച ക​മാ​ൽ ഖാ​ന് ചു​ട്ട മ​റു​പ​ടി​യു​മാ​യി പാ​ക് ആ​രാ​ധ​ക​ർ തന്നെ രം​ഗ​ത്തെ​ത്തി. കോ​ഹ്‌ലി ലോ​ക​ത്തി​ലെ ഏ​റ്റ​വും മി​ക​ച്ച ബാ​റ്റ്സ്മാ​ൻ ആ​ണെ​ന്നും തോ​ൽ​വി മ​ത്സ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​ണെ​ന്നും പാ​ക്കി​സ്ഥാ​നി​ൽ നി​ന്നു​ള്ള ആ​രാ​ധ​ക​ർ കു​റി​ച്ചു. കോ​ഹ്‌ലി ഇ​ന്ത്യ​യു​ടെ അ​ഭി​മാ​ന​മാ​ണെ​ന്നും ഒ​റ്റ തോ​ൽ​വി കൊ​ണ്ട് അ​ദ്ദേ​ഹ​ത്തെ എ​ഴു​തി​ത്ത​ള്ളാ​നാ​കി​ല്ലെ​ന്നും പാ​ക് ആ​രാ​ധ​ക​ർ ട്വീ​റ്റ​റി​ൽ മ​റു​പ​ടി കൊ​ടു​ത്തു.



മു​ഹ​മ്മ​ദ് ആ​മീ​റി​ന്‍റെ പ​ന്തി​ൽ പോ​യി​ന്‍റി​ൽ ക്യാ​ച്ച് ന​ൽ​കി​യാ​ണ് കോ​ഹ്‌ലി പു​റ​ത്താ​യ​ത്. അ​ഞ്ചു റ​ണ്‍​സ് മാ​ത്ര​മാ​യി​രു​ന്നു ഇ​ന്ത്യ​ൻ നാ​യ​ക​ന്‍റെ സ​ന്പാ​ദ്യം. കോ​ഹ്‌ലി​യു​ടെ പു​റ​ത്താ​ക​ലി​നെ​യും കെ​ആ​ർ​കെ വി​മ​ർ​ശി​ച്ചു. ""കോ​ഹ്‌ലി, താ​ങ്ക​ളു​ടെ ക്യാ​ച്ച് പാ​ക് താ​ര​ങ്ങ​ൾ കൈ​വി​ട്ടി​രു​ന്നു. എ​ന്നാ​ൽ തൊ​ട്ട​ടു​ത്ത പ​ന്തി​ൽ താ​ങ്ക​ൾ വീ​ണ്ടും അ​നാ​യാ​സ ക്യാ​ച്ച് ന​ൽ​കി. ഇ​ത് ഒ​ത്തു​ക​ളി​യാ​​ണ്''- കെ​ആ​ർ​കെ വി​മ​ർ​ശി​ച്ചു. ഇ​ന്ത്യ​ൻ ടീം ​ഒ​ത്തു​ക​ളി​ച്ചു​വെ​ന്നും കു​റ​ച്ചെ​ങ്കി​ലും നാ​ണ​മു​ണ്ടെ​ങ്കി​ൽ കോ​ഹ്‌ലി, യു​വ​രാ​ജ്, ധോണി അടക്കമുള്ള ഇന്ത്യൻ താരങ്ങൾ വി​ര​മി​ക്ക​ണ​മെ​ന്നും ക​മാ​ൽ ഖാ​ൻ പ​റ​ഞ്ഞു.



Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.