ക്ഷമിക്കൂ സുഹൃത്തുക്കളേ.. മാപ്പുചോദിച്ച് മോഹൻലാൽ
Wednesday, June 21, 2017 3:38 AM IST
ബ്ലോഗ് എഴുത്തിൽ സജീവമാണ് സൂപ്പർതാരം മോഹൻലാൽ. അദ്ദേഹത്തിന്‍റെ ബ്ലോഗുകൾ ഏറെ ചർ‌ച്ചകൾക്കും വാദപ്രതിവാദങ്ങൾക്കും വഴിതുറന്നിട്ടുണ്ട്. ഇതിനിടെ ഒരു ക്ഷമാപണവുമായി ബ്ലോഗിലെത്തിയിരിക്കുകയാണ് താരം. കുറച്ചുനാളായി ഷൂട്ടിംഗ് തിരക്കുകൾ മൂലം ബ്ലോഗ് എഴുതാൻ കഴിഞ്ഞില്ലെന്ന് മോഹൻലാൽ പറയുന്നു. അടുത്ത മാസം പുതിയ ചിന്തകളുമായി ബ്ലോഗിലെത്താമെന്നും താരം വാക്കുനല്കുന്നു.

ലാൽ ജോസ് സംവിധാനം ചെയ്യുന്ന വെളിപാടിന്‍റെ പുസ്തകം എന്ന ചിത്രത്തിന്‍റെ ലൊക്കേഷനിലാണ് മോഹൻലാൽ ഇപ്പോൾ. ബി. ഉണ്ണികൃഷ്ണന്‍റെ ത്രില്ലർ ചിത്രമായ വില്ലന്‍റെ ചിത്രീകരണവും അടുത്തിടെയാണ് പൂർത്തിയായത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.