2,500 അടി മുകളിലെ റംസാൻ നോമ്പു തുറ
Wednesday, June 21, 2017 4:24 AM IST
വിശുദ്ധ നഗരമായ മക്കയുടെ മുകളിൽ വച്ച് പൈലറ്റുമാർ റംസാൻ നോന്പു തുറക്കുന്ന ചിത്രങ്ങൾ നവമാധ്യമങ്ങളിൽ വൈറലാകുന്നു. സൗദി സെക്യൂരിറ്റി പൈലറ്റുമാരാണ് ഇത്തരത്തിൽ സാമൂഹിക മാധ്യമത്തിൽ ശ്രദ്ധ നേടിയിരിക്കുന്നത്. 2.500 അടി ഉയരത്തിൽ വച്ചാണ് അവർ നോന്പ് തുറന്നത്.

വിശുദ്ധ നഗരമായ മക്കയുടെയും ഇവിടയെത്തുന്ന തീർഥാടകരുടെ സുരക്ഷക്കായി മക്കയ്ക്കു മുകളിലൂടെ സദാ നിരീക്ഷണം നടത്തുന്ന വിമാനങ്ങളിലെ പൈലറ്റുമാരാണിവർ. കെട്ടിടങ്ങൾ, മലകൾ, കൂറ്റൻ ടണലുകൾ, റസിഡൻഷ്യൽ മേഖലകൾ, എക്സപ്രസ് വേകൾ തുടങ്ങി മക്കയുടെ ഓരോ കോണും ഇവരുടെ നിരീക്ഷണത്തിലാണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.