ബാർബിയോട് ആരാധന മൂത്ത് യുവതി ചെയ്തത്..
Friday, June 23, 2017 2:34 AM IST
ന​മ്മു​ടെ നാ​ട്ടി​ലെ ഭൂ​രി​ഭാ​ഗം കു​ട്ടി​ക​ളു​ടെ​യും ഹീ​റോ കാ​ർ​ട്ടൂ​ൺ ക​ഥാ​പാ​ത്ര​ങ്ങ​ളാ​ണ്. സാ​ധാ​ര​ണ​യാ​യി ആ​ൺ​കു​ട്ടി​ക​ളു​ടെ ഹീ​റോ സൂ​പ്പ​ര്‍മാ​നും പെ​ൺ​കു​ട്ടി​ക​ളു​ടേ​ത് ബാ​ര്‍ബി ഡോ​ളും ആ​യി​രി​ക്കും.

എ​ന്നാ​ൽ, ബാ​ര്‍ബി ഡോ​ളി​നോ​ടു​ള്ള ആ​രാ​ധ​ന മൂ​ത്ത് അ​തി​നെ​പ്പോ​ലെ​യാ​വാ​ൻ സ്വ​ന്തം ശ​രീ​ര​ത്തി​ല്‍പോ​ലും അ​ഴി​ച്ചു​പ​ണി ന​ട​ത്തി​യ ഒ​രു നാല്പ്പത്തിയാറുകാ​രി​യു​ടെ ക​ഥ​യാ​ണി​ത്. റേ​ച്ച​ല്‍ ഇ​വാ​ന്‍സ് എ​ന്ന​ണ് അ​വ​ളു​ടെ പേ​ര്. ചെ​റു​പ്പകാ​ല​ത്ത് മ​ന​സി​ൽ കയറിക്കൂടി​യ ബാ​ർ​ബി ഡോ​ളി​നോ​ടു​ള്ള ആ​രാ​ധ​ന വ​ർ​ഷ​ങ്ങ​ൾ പി​ന്നി​ട്ടി​ട്ടും ല​വ​ലേ​ശം കു​റ​വു​ വ​ന്നി​രു​ന്നി​ല്ല എ​ന്ന​താ​ണ് റേ​ച്ച​ലി​ന്‍റെ ജീ​വി​തം കാ​ണി​ക്കു​ന്ന​ത്. ബാ​ര്‍ബി​യോ​ടു​ള്ള ആ​രാ​ധ​ന​ മൂ​ത്ത് ഈ 46-​കാ​രി ചെ​യ്ത​ത് എ​ന്തെ​ന്ന​ല്ലേ! പ്ലാ​സ്റ്റി​ക് സ​ര്‍ജ​റി ചെ​യ്ത് ത​നി ബാ​ര്‍ബി ലു​ക്കി​ലാ​യി റേ​ച്ച​ല്‍. 20,000 പൗ​ണ്ട് ചെ​ല​വാ​ക്കി​യാ​ണ് റേ​ച്ച​ല്‍, ബാ​ര്‍ബി പാ​വ​യാ​യി മാ​റി​യ​ത്.



പതിനൊന്നു വ​ര്‍ഷ​ത്തി​നി​ടെ നി​ര​വ​ധി ത​വ​ണ​യാ​ണ് ബാ​ർ​ബി​യാ​കാ​ൻ റേ​ച്ച​ല്‍ ശ​സ്ത്ര​ക്രി​യ​യ്ക്കു വി​ധേ​യ​യാ​യ​ത്. മു​ഖവും ശ​രീ​രവും അ​വ​ര്‍ മാ​റ്റ​ങ്ങ​ള്‍ക്ക് വി​ധേ​യ​മാ​ക്കി. ഒ​ടു​വി​ല്‍ ബാ​ര്‍ബി​യു​ടേ​തു​പോ​ലു​ള്ള ഒ​രു ചി​രി കൂ​ടി റേ​ച്ച​ല്‍ മു​ഖ​ത്ത് ഫി​റ്റ് ചെ​യ്യി​ച്ചു. ബാ​ര്‍ബി​യു​ടേ​തു പോ​ലൊ​രു ചി​രി​യാ​ണ് ഇ​തു​വ​ഴി ഇ​വ​ര്‍ സ്വ​പ്നം കാ​ണു​ന്ന​ത്. താ​ന്‍ ജീ​വി​ക്കു​ന്ന​തും ചി​ന്തി​ക്കു​ന്ന​തും എ​ല്ലാം ബാ​ര്‍ബി​യെപ്പോ​ലെ​യാ​ണെ​ന്ന് റേ​ച്ച​ല്‍ പ​റ​യു​ന്നു.

ഓ​പ്പ​റേ​ഷ​ന്‍ ക​ഴി​ഞ്ഞ് വെ​റു​തേ വീ​ട്ടി​ലി​രി​ക്കു​ക​യ​ല്ല റേ​ച്ച​ല്‍ ചെ​യ്യു​ന്ന​ത്. ത​ന്‍റെ ബാ​ര്‍ബി ലു​ക്ക് പി​ടി​ച്ചു​നി​ര്‍ത്താ​ന്‍ ഈ 46​കാ​രി ആ​ഴ്ച​യി​ല്‍ അ​ഞ്ചു ദി​വ​സം ജി​മ്മി​ല്‍ പോ​കും. ബാ​ര്‍ബി​യാ​വു​ക​ എ​ന്ന ആ​ഗ്ര​ഹം സാ​ധി​ച്ചെ​ങ്കി​ലും ത​ന്‍റെ ആ​ഗ്ര​ഹ​ങ്ങ​ള്‍ക്ക് എ​തി​ര് നി​ല്‍ക്കാ​തെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന ഒ​രു വ്യ​ക്തി​യെ ജീ​വി​ത​പ​ങ്കാ​ളി​യാ​യി ക​ണ്ടെ​ത്താ​ന്‍ സാ​ധി​ക്കാ​ത്ത​തി​ന്‍റെ സ​ങ്ക​ട​ത്തി​ലാ​ണ് റേ​ച്ച​ൽ.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.