നിവിന്‍റെ ഞണ്ടുകളുടെ നാട്ടിൽ ഒരിടവേളയുടെ ഫസ്റ്റ് ലുക്ക്
Monday, July 17, 2017 6:07 AM IST
പ്രേമം ടീം ഒന്നിക്കുന്ന ഞണ്ടുകളുടെ നാട്ടിൽ ഒരിടവേളയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി. നിവിൻ പോളി നായകനാകുന്ന ചിത്രം സംവിധാനം ചെയ്യുന്നത് അൽത്താഫാണ്. പ്രേമത്തിലും അടുത്തിറങ്ങിയ സഖാവിലും അൽത്താഫ് നിവിനൊപ്പം അഭിനേതാവായി എത്തിയിരുന്നു. നിവിൻ തന്നെയാണ് പോസ്റ്റർ ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ടത്.

അഹാന കൃഷ്‍ണകുമാറും ഐശ്വര്യ ലക്ഷ്‍മിയുമാണ് നായികമാര്‍. ഇവരെ കൂടാതെ ലാല്‍, സിജു വില്‍സന്‍, ശ്രന്ദ, ദിലീഷ് പോത്തന്‍, കൃഷ്ണ ശങ്കര്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളാകുന്നു. ഒരിടവേളയ്ക്ക് ശേഷം ശാന്തി കൃഷ്ണ മലയാളത്തിലേക്ക് എത്തുന്നു എന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്.

ആക്ഷന്‍ ഹീറോ ബിജുവിന് ശേഷം നിവിന്‍ പോളി നിര്‍മിക്കുന്ന ചിത്രം കൂടിയാണ് ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള. പോളി ജൂനിയറിന്‍റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രം ഓണത്തിന് തിയറ്ററിലെത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.